ക്രിസ്ത്യൻ ലൈബ്രറി ഉദ്‌ഘാടനം

ദുബായ് : വായനയുടെ ലോകത്തേക്ക് പുതു തലമുറയെ സ്വാഗതം ചെയ്തു കൊണ്ട് ഗോഡ്സ് ഓൺ മിനിസ്ട്രിയുടെ ക്രിസ്ത്യൻ ലൈബ്രറി. ഒക്ടോബർ 16 ന് ഗോഡ്സ് ഔൺ ഇവന്റ് മാനേജ്മെന്റ് ഹാളിൽ (സമാ റെസിഡൻസ്, അൽമുള്ള പ്ലാസക്ക് സമീപം, ദുബായ് ) വെച്ച് നടക്കുന്ന സമ്മേളനത്തിൽ സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ അലക്സ് ജോൺ പ്രാർത്ഥിച്ചു പ്രവർത്തനം ആരംഭിക്കും.

പഠന ബൈബിളുകൾ വ്യാഖ്യാന പുസ്തകങ്ങൾ ,മൺമറഞ്ഞ ഭക്തരെഴുതിയ പുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ,നോവലുകൾ എന്നിവയുടെ ശേഖരം കൂടാതെ ആധുനിക ഡിജിറ്റൽ ലൈബ്രറിയും
വായിക്കാനും പഠിക്കാനും അക്ഷരലോകത്തേക്ക് പുതു തലമുറയെ കൈപിടിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതുസംരഭത്തിന് തുടക്കം കുറിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like