പി വൈ പി എ ആലപ്പുഴ മേഖലയ്ക്ക് പുതിയ നേതൃത്വം

ആലപ്പുഴ: പി.വൈ.പി.എ. ആലപ്പുഴ മേഖലയുടെ ജനറൽ ബോഡി
09-10-2022 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് ഐപിസി കരിപ്പുഴ ബഥേൽ സഭയിൽ വെച്ച് നടന്നു.  2022-2025 കാലയളവിലേക്ക് ഉള്ള പുതിയ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ്‌ ആയി
പാസ്റ്റർ മനു വർഗീസ് (ആലപ്പുഴ വെസ്റ്റ്),
വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ലിജു പി. സാമുവേൽ (മാവേലിക്കര ഈസ്റ്റ്‌)  സന്തോഷ്‌ വർഗീസ് (ചെങ്ങന്നൂർ), സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ ജോജി രാജു (ആലപ്പുഴ ഈസ്റ്റ്‌), ജോ. സെക്രട്ടറിയായി  ഇവാ. പ്രകാശ് പീറ്റർ
(നൂറനാട് ഏരിയ),  സോബിൻ സാമുവേൽ (മാവേലിക്കര ഈസ്റ്റ്‌), ട്രഷറർ പദവിയിലേക്ക്  ആശിഷ് പി. ബേബി (മാവേലിക്കര വെസ്റ്റ്), പബ്ലിസിറ്റി കൺവീനർ സ്ഥാനത്തേക്ക്
വിൽജി തോമസ് (ചെങ്ങന്നൂർ) എന്നിവർ ഉത്തവാദിത്തങ്ങൾ ഏറ്റെടുത്തു.

മുൻ മേഖലാ പി.വൈ.പി.എ പ്രസിഡന്റ്‌  ജസ്റ്റിൻ രാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുൻ മേഖലാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സുരേഷ് മാത്യു പ്രാർത്ഥിച്ച് ആരംഭിച്ചു. മേഖലാ സെക്രട്ടറി  മാത്യു വർഗീസ് റിപ്പോർട്ടും, ട്രഷറർ  ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ കണക്കും അവതരിപ്പിച്ചു. ഇലക്ഷൻ കമ്മിഷണറായി സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ ഇവാ. അജു അലക്സ്‌, ഇലക്ഷൻ നീരീക്ഷകനായി സംസ്ഥാന പി.വൈ.പി.എ ട്രഷറർ  വെസ്‌ലി പി. ഏബ്രഹാം എന്നിവർ പ്രവർത്തിച്ചു. പാസ്റ്റർ ജോർജ് ഡാനിയേൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. മുൻ ജോ. സെക്രട്ടറി പാസ്റ്റർ സൈജുമോൻ സ്വാഗതവും,  ഷാജി വളഞ്ഞവട്ടം (ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം) ആശംസയും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.