ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ കേരള ചാപ്റ്റർ -എക്സൽ സോഷ്യൽ അവയർനസ് മീഡിയ ലഹരി വിരുദ്ധ ക്യാമ്പയിൻ “ജീവ”ക്ക് ആരംഭം: ഡോ. പീറ്റർ ജോയ് ഉദ്ഘാടനം ചെയ്തു

KE NEWS DESK

പായിപ്പാട് : ശ്രദ്ധ-ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും എക്സൽ സോഷ്യൽ അവയർനസ് മീഡിയയും സംയുക്തമായി നടത്തുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ ശ്രദ്ധ സോഷ്യൽ അവയർനസ് ഡയറക്ടർ ഡോ. പീറ്റർ ജോയ് ഉദ്ഘാടനം ചെയ്തു. പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ വെച്ച് നടന്ന സെമിനാറോടുകൂടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് . എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ അധ്യക്ഷത വഹിക്കുകയും റ്റിറ്റു ഫിലിപ്പ് തോമസ് ക്ലാസുകൾ നയിക്കുകയും ചെയ്തു. ഒക്ടോബർ, നവംബർ മാസങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും വിവിധ സംഘടനകളോട് ചേർന്നുമാണ് പദ്ധതി നടക്കുന്നത്. പ്രഭാഷണം, പപ്പറ്റ്ഷോ, മാജിക് , വീഡിയോ പ്രസന്റേഷൻ, തെരുവ് നാടകം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. സെമിനാറിൽ പങ്കെടുത്ത ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് ബ്ലെസ്സൺ ചെറിയനാട് സന്ദേശം നൽകി. ജോബി കെ.സി പപ്പറ്റ്ഷോയും ഡെന്നി ജോൺ മാജിക്കും നടത്തി. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു സെമിനാറിൽ പങ്കെടുത്തു.
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ ബെൻസി ജി ബാബു, സെക്രട്ടറി സുജാ സജി,
പാസ്റ്റർ ജിബിൻ ഫിലിപ്പ്, പാസ്റ്റർ ബെൻസൺ വി യോഹന്നാൻ എന്നിവരും എക്സൽ അവയർനസ് ടീമും നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like