ഐപിസി കാസർഗോഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റിംഗും പാസ്റ്റേഴ്സ് മീറ്റിംഗും ഒക്ടോബർ 5 ന്

KE NEWS DESK

കാസർഗോഡ്: ഐ.പി.സി കാസർഗോഡ് സെന്ററിന്റെ നേതൃത്വത്തിൽ ഏകദിന യൂത്ത് മീറ്റിംഗും പാസ്റ്റേഴ്സ് മീറ്റിംഗ് ഒക്ടോ. 5 ന് ഐപിസി ചെർക്കള കർമ്മേൽ സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന ‘ സമ്മേളനം സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ. ഫിലിപ്പ്, ഫിന്നി കാഞ്ഞങ്ങാട് എന്നിവർ ക്ലാസുകൾ നയിക്കും. സെൻ്ററിലെ വിവിധ സഭകളിൽ നിന്നും യുവജനങ്ങളും ശുശ്രൂഷകരും വിശ്വാസി സമൂഹവും മീറ്റിങ്ങിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like