ലഹരിക്കെതിരെ പെന്തെക്കോസ്ത് സഭകൾ: വയനാട്ടിൽ സന്ദേശയാത്രക്ക് ഒക്ടോബർ നാലിന് തുടക്കം

കൽപ്പറ്റ: ലഹരി മരുന്നിൻ്റെ കള്ളക്കടത്തുംഉപയോഗവും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിലെ പെന്തക്കോസ്ത് സഭകളിലെ പാസ്റ്റർ മാരുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ദിദ്വിന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് ഒക്ടോബർ നാലിന് കൽപ്പറ്റ എച്ച്.ഐ.എം. സ്കൂളിന് സമീപം തയ്യാർ ചെയ്യുന്ന സ്റ്റേജിൽ തുടക്കമാകും.
രാവിലെ 9.30 മലബാർ മെലഡി ഒരുക്കുന്ന സംഗീത വിരുന്നോടെ ആരംഭിക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. സിദ്ധിക്ക്, ജില്ലാ നർകോട്ടിക്ക് ഡി.വൈ.എസ്.പി. എം.യു.ബാലകൃക്ഷണൻ, നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി തുടങ്ങിയവർ സംബന്ധിക്കും. പാസ്റ്റർ കെ.കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തും. സന്ദേശ യാത്രാകൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അധ്യക്ഷത വഹിക്കും.ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
രണ്ടു ദിനങ്ങളിലായി കൽപ്പറ്റ, മുട്ടിൽ, മീനങ്ങാടി, സുൽത്താൻ ബത്തേരി, ചെതലയം , ഏരിയപ്പള്ളി, പുൽപ്പള്ളി , പിണങ്ങോട്, കാവുംമന്ദം , പടിഞ്ഞാറെത്തറ, തരുവണ , ദ്വാരക, കൊയിലേരി, കാട്ടിക്കുളം, മാനന്തവാടി ഗാന്ധിപാർക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ബൈബിൾ വീക്ഷണത്തിലുള്ള
ലഹരി വിരുദ്ധ പ്രഭാഷണവും ലഘുലേഖ വിതരണവും നടത്തുന്നത്.ജില്ലയിലെ മുൻനിരസഭാ പ്രവർത്തകരും വിശ്വാസികളും സംബന്ധിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like