മോബിൻ എബ്രഹാം (29) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മോബിൻ എബ്രഹാം (29) സെപ്റ്റംബർ 30 (വെള്ളിയാഴ്ച്ച) വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരണമടഞ്ഞു. ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ലാബ് റ്റെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ഒരു മാസം മുമ്പ് മാത്രമാണ് മോബിൻ കുവൈറ്റിൽ എത്തിയത്. മൂന്ന് ആഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃദദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് നടത്തും.

-ADVERTISEMENT-

-ADVERTISEMENT-

You might also like