ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റർ കുരുവിള റ്റി.എം, സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബോർഡ് നിലവിൽ വന്നു. സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കുരുവിള റ്റി.എം ചുമതലയേറ്റു. 1975 മുതൽ കഴിഞ്ഞ 47 വർഷങ്ങളായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൽ വിവിധ ചുമതലകൾ വഹിച്ച ദൈവദാസൻ ആദ്യ നാളുകളിൽ മലബാറിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. കോട്ടയം, ചങ്ങനാശ്ശേരി സെൻ്റെറുകളുടെ ചുമതല വഹിക്കുന്നതോടൊപ്പം സെൻ്റെർ ട്രാവൻകൂർ റീജിയണിൻ്റെ ചുമതലയും വഹിക്കുന്നു.
സ്‌റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ പാസ്റ്റർ ബോബൻ തോമസ് 1982-ൽ രക്ഷിക്കപ്പെട്ട് ആനച്ചാൽ സഭാംഗമായി. കഴിഞ്ഞ 32 -ൽ പരം വർഷങ്ങളായി കർത്തൃവേലയിൽ ആയിരിക്കുന്ന ദൈവദാസൻ ദീർഘനാളുകൾ സഭയുടെ കേന്ദ്ര ഓഫീസ് ചുമതല വഹിച്ചു. ഇപ്പോൾ ആലപ്പുഴ, മൂവാറ്റുപുഴ, മൂന്നാർ സെൻ്റെറുകളുടെ സെൻ്റെർ ശുശ്രൂഷകനായി പ്രവർത്തിക്കുന്നതോടൊപ്പം എറണാകുളം റീജിയണൽ പാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു. വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ കെ. ഏ. തോമസ് കുട്ടി, പാസ്റ്റർ പോൾ രാജ് എന്നിവർ ചുമതല ഏറ്റു. പാസ്റ്റർ കെ.എ തോമസ് കുട്ടി നിലമ്പൂർ നോർത്ത് സെൻ്റെർ ശുശ്രൂഷകനാണ്. പാസ്റ്റർ പോൾ രാജ് കാട്ടാക്കട, പാലോട് സെൻ്റെറുകളുടെ ചുമതലയോടൊപ്പം തിരുവനന്തപുരം റീജിയണൽ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ജോയിൻ്റ് സെക്രട്ടറിമാരായി പാസ്റ്റർ പ്രൻസ് തോമസ്, പാസ്റ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചുമതലയേറ്റു. അനുഗ്രഹീത പ്രസംഗകനായ പാസ്റ്റർ പ്രിൻസ് തോമസ് തോമസ് റാന്നി -ബി സെന്ററിന്റെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. പാസ്റ്റർ ജേക്കബ് മാത്യു 40 വർഷങ്ങളായി കർത്തുവേലയിൽ ആയിരിക്കുന്നു. നിലമ്പുർ സെൻ്റെർ ശുശ്രൂഷകനും മലബാർ റീജണൽ പാസ്റ്ററുമാണ്.
പാസ്റ്റർ അനീഷ് തോമസ് ട്രഷറാറായി ചുമതലയേറ്റു. 10-ാം വയസ്സിൽ സുവിശേഷ പ്രഭാഷണ വേദികളിൽ ദൈവം ഉപയോഗിച്ചു തുടങ്ങിയ ദൈവദാസനാണ്. കൂടാതെ 9 ഡിപ്പാർട്ടുമെൻ്റ് ഹെഡുകളെ ഒക്ടോബർ 31 ന് പ്രഖ്യാപിക്കും. സെപ്റ്റംബർ 30 ന് ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സിസ്റ്റർ മറിയാമ്മ തമ്പി സ്‌റ്റേറ്റ് ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.