30-ാമത് ചെറുവക്കൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

ചെറുവക്കൽ: ഐ.പി.സി വേങ്ങൂർ സെന്ററിന്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 30-ാമത് ചെറുവക്കൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2022 ഡിസംബർ 18 മുതൽ 25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷന്റെ നടത്തിപ്പിനായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പാസ്റ്റർ കെ. ഷാജി (ജനറൽ കൺവീനർ, പാസ്റ്റർ കെ.ബെന്നി (ജോയിന്റ് കൺവീനർ), ഇവാ. ജോൺസൻ ജെ (ഫിനാൻസ് ), പാസ്റ്റർ മുകുന്ദബാബു (പ്രയർ), ഇവ. വിൽസൻ ശാമുവേൽ (പബ്ലിസിറ്റി), ബ്രദർ ഡി.ജോൺകുട്ടി (വിജിലൻസ് ), പാസ്റ്റർ ജിനു ജോൺ (പന്തൽ), പാസ്റ്റർ യോഹന്നാൻ കുട്ടി (ഭക്ഷണം), പാസ്റ്റർ എം.സി ജോൺ (മീഡിയ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
30-ാമത് കൺവൻഷനോടനുബന്ധിച്ച് 1 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജോ തോണിക്കുഴി, അജി ആന്റണി, ജോൺസൻ മേമന, കെ.ജെ തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, അനീഷ് കാവാലം, സാബു ഡി.ബി, കെ.പി. ജോസ് എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...