ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ സൂം സെമിനാർ സെപ്റ്റംബർ 30ന്

KE NEWS DESK

കോട്ടയം: ആത്മീയ രണാങ്കണത്തിലെ അറിയപ്പെടാത്ത പോരാളികളാണ് ബൈബിൾ പരിഭാഷകർ. 2022 സെപ്റ്റംബർ 30 വെള്ളിയാഴ്ച ലോക ബൈബിൾ പരിഭാഷാ ദിനമാണ് (World Translation Day). അന്നേ ദിവസം ‘ബൈബിൾ പരിഭാഷയുടെ നാൾവഴികൾ’ എന്ന സെമിനാർ വൈകിട്ട് 6.15 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും . ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്ന ആവേശകരമായ ചരിത്രം ബ്രദർ.ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും. ഇതുവരെ
ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia),
Dr. അലക്സാണ്ടർ ഫിലിപ്പ് (N.I.E.A. Purnia),
Dr. അലക്സ് എബ്രഹാം(Operation Agape Ludhiana),
Rev. സുദർശൻ തോമസ്(FMPB),ഡോ.മാത്യു വർഗ്ഗീസ് (Senior Translation Consultant, Biblica),സിസ്റ്റർ. എലിസെബെത്ത് ജോൺ മത്തായി (IEM),ബിജുമോൻ വർഗ്ഗീസ് (NLCI), റൂബി മാത്യൂസ് ( F.T.S. Manakkala)
പാസ്റ്റർ ജോർജ് മാത്യു (Kashmiri Bible)
പരിഭാഷകരായ മാത്യു പോൾ (നിത്യതയിൽ വിശ്രമിക്കുന്ന ഗാന രചയിതാവ് എം.ഇ ചെറിയാൻ സാറിൻ്റെ മകളുടെ ഭർത്താവ് – അദ്ദേഹംപക്ഷാഘാതത്തെ തുടർന്ന് ദീർഘ വർഷങ്ങളായി വീൽചെയറിലാണ്), മാത്യു എബനേസർ (Wycliffe lndia), ജിജി മാത്യു (Wycliffe lndia – പരിഭാഷാ ജീവിതവഴിയിൽ ഒപ്പം നിന്ന ജീവിത പങ്കാളിയുടെ പെട്ടന്നുള്ള വേർപാടിലും തളരാതെ നിന്ന പോരാളി) തുടങ്ങി പരിഭാഷകരായ നിരവധി വ്യക്തികൾ അവരുടെ ത്രസിപ്പിക്കുന്ന ജീവിതാനഭവങ്ങൾ പങ്ക് വയ്ക്കും. പലരുടെയും ആയുസിൻ്റെ പകു തിയോളം വനാന്തരങ്ങളിലും മറ്റും ചെലവഴിച്ചാണ് പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്. അവരോടുള്ള ബഹുമാനാർത്ഥം Rt.Rev. Dr.റോയ്സ് മനോജ് വിക്ടർ(Bishop of CSI Calicut Dioces), പാസ്റ്റർ ജോൺ തോമസ് President- SharonFellowship Churches), പാസ്റ്റർ. വിൽസൺ ജോസഫ് (Vice President – I.P.C.), ഡോ. ഒ.എം.രാജുകുട്ടി(President-W.M.E. Church of God,ഡോ.ജോർജ് സാമുവൽ നവജീവോദയം, ഡോ. കെ.മുരളീധർ ((TribalMission) , പാസ്റ്റർ സജി മാതു ഗുജറാത്ത് തുടങ്ങി ഒട്ടേറെ സഭാ/ സംഘടനാ നേതാക്കൾ പങ്കെടുത്ത് ലോകമെങ്ങുമുള്ള പരിഭാഷകർക്ക് ആശംസകൾ നേരുന്നതാണ്. പാസ്റ്റർ ബാബു ചെറിയാൻ സമാപന സന്ദേശം നൽകും.
ബൈബിൾ പരിഭാഷാ രംഗത്തെ വെള്ളിനക്ഷത്രങ്ങളായിരുന്ന ജോൺ വിക്ലിഫ് (John Wycliffe 1324 – 1384),വില്യം ടിൻെഡൈൽ (William Tyndale 1497 – 1536) എന്നിവരുടെ ലഘു ജീവചരിത്ര വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും. 6.15 ന് തുടങ്ങുന്ന സംഗീത ശുശ്രൂഷയ്ക്ക് വിനിൽ സ്റ്റീഫൻ, ബ്ലസി സാമുവൽ എന്നിവർ നേതൃത്വം നൽകും.

Meeting ID : 849 5859 2950
Passcode : 1

post watermark60x60

Join Zoom Link – സൂം ലിങ്ക്
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

Contact : Pr.K J. Job Kalpetta Wayanad Ph.94475 45387,815708 9397

-ADVERTISEMENT-

-ADVERTISEMENT-

You might also like