ഫുട്ബോൾ ടൂർണമെന്റിൽ മികച്ച താരമായി ജോസഫ് അലക്സ്

തിരുവല്ല: അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ സ്റ്റേറ്റ് പ്ലെയർ ആൻഡ് ചാമ്പ്യനായി ജോസഫ് അലക്സ് തിരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ല രെഹോബോത്ത് ഗ്ലോബൽ വർഷിപ് സെന്റർ സഭാംഗവും,അലക്സ് – ബിന്ദു എന്നിവരുടെ ഇളയ മകനുമാണ് ജോസഫ്.
അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ പത്തനംതിട്ട ടീമിലെ അംഗമായിരുന്നു.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന
ഫൈനൽ മത്സരത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി പത്തനംതിട്ട ചാമ്പ്യന്മാരാകുകയും ചെയ്തു. 14 ജില്ലാ ടീമുകളും ടൂർണമെൻ്റിൽ
മത്സരിച്ചിരുന്നു.
ആത്മീയ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്ന യുവാവാണ് ജോസഫെന്ന് സഭാശുശ്രൂഷകൻ പാസ്റ്റർ പ്രയ്സ് കർത്താ പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥിയാണ് ജോസഫ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like