ലഹരി വിരുദ്ധ ക്യാമ്പയിൻ പേര് നിർദ്ദേശിക്കൽ മത്സരം; ജേതാവായി ഫിന്നി സാംസൺ തോമസ്


തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും എക്സൽ മിനിസ്ട്രീസും സംയുക്തമായി സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഫിന്നി സാംസൺ തോമസ് നിർദ്ദേശിച്ച പേര് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇടങ്ങളിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട നൂറിലധികം പേരുകളിൽ നിന്നാണ് ഫിന്നി സാംസൺ അയച്ച ‘ജീവ’ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. ബൈബിൾ കോളേജ് അധ്യാപകനും തഴക്കര ദൈവസഭയുടെ പാസ്റ്ററുമാണ് ഫിന്നി സാംസൺ തോമസ്

post watermark60x60

ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ – ശ്രദ്ധയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയും സംയുക്തമായി ഒരുക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ 2022 ഒക്ടോബർ 3 ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിൽ വെച്ച്
നടത്തപ്പെടുന്നു.
പ്രഭാഷണം , സ്കിറ്റ്, മാജിക്, പപ്പറ്റ് ഷോ എന്നിവ ഉണ്ടാകും.

ഒക്ടോബർ മാസം മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ സ്കൂളുകൾ കോളേജുകൾ, സഭകൾ മറ്റിതര സംഘടനകളുമായി ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ നിങ്ങൾക്കും പങ്കാളികളാകാം.
9847992788
9605198692

-ADVERTISEMENT-

-ADVERTISEMENT-

You might also like