ഒയാസിസ് മീഡിയ എഡിറ്റോറിയൽ ബോർഡ് ചുമതലയേറ്റു

തിരുവല്ല: ഒയാസിസ് മീഡിയായുടെ എഡിറ്റോറിയൽ ബോർഡ് ചുമതലയേറ്റു.
സുധീഷ് എസ് കൊല്ലം (ചെയർമാൻ), സാജു തിരുവല്ല ( മാനേജിംഗ് എഡിറ്റർ), ജെയ്സ് പാണ്ടനാട് (എക്സിക്യുട്ടീവ് എഡിറ്റർ), സാം പോത്തൻ തൃക്കൊടിത്താനം, ഷിബിൽ ജെയിംസ് (സബ് എഡിറ്റർന്മാർ), അരുൺ മോഹൻ തിരുവനന്തപുരം (അസോസിയേറ്റ് എഡിറ്റർ), ജെയിൻ ജോസഫ് അടൂർ,( പ്രോഗ്രാം കോഡിനേറ്റർ), ഷിജു ജെയിംസ്, ഗോപകുമാർ ( എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്.
ദൃശ്യമാധ്യമങ്ങളുടെ ശൃംഖലാ പ്രവർത്തനങ്ങളെ സമർത്ഥമായി ഉപയോഗിച്ചും ശാസ്ത്ര സാങ്കേതിക വികാസങ്ങളെ കൃത്യമായ വിവേചനങ്ങളോട് കൂടി ഉപയോഗിച്ചും വെബ് ഇവാഞ്ചലിസത്തിൽ പുതിയ ഇടപെടലുകൾ നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഒയാസിസ് മീഡിയ.
നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ദൃശ്യകല, സംഗീതം, ചിത്രകല, ചലച്ചിത്രം, കഥാപ്രസംഗം, ഡ്രാമ, ഡോക്യുമെൻ്ററി, ടെലിഫിലിം, പ്രാദേശിക കലാരൂപങ്ങൾ, തുടങ്ങിയ സമാന്തര ആവിഷ്ക്കാര സാധ്യകളെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ് ഒയാസിസ് മീഡിയയുടെ ലക്ഷ്യം.
വിഷയാധിഷ്ഠിത ബൈബിൾ പഠനം, സാമൂഹിക വിമർശനം, ദുരുപദേശ ഖണ്ഡനം, ചരിത്ര പഠനം, രാഷ്ട്രീയ വിശകലനം, അഭിമുഖം, വിശ്വാസ പ്രതിരോധം, മ്യുസിക്ക് പ്രോഗ്രാം എന്നീ പരിപാടികളിലൂടെ ഇതിനോടകം മികച്ച സ്വീകാര്യതയാണ് ചാനലിന് ലഭിച്ചത്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like