വൈപ്പിൻ ക്രൂസേഡ് -2022 സെപ്റ്റംബർ 30ന്

കൊച്ചി: പ്രയർ മൗണ്ട് മിനിസ്ട്രീസും, വൈപ്പിൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപും സംയുക്തമായി ഒരുക്കുന്ന ” വൈപ്പിൻ ക്രൂസേഡ് -2022 ” എന്ന പേരിൽ ദൈവവചന പ്രഘോഷണവും സംഗീതവിരുന്നും,2022 സെപ്റ്റംബർ 30, ഒക്ടോബർ 1,2 തീയതികളിൽ, ഞാറക്കൽ ഐലൻഡ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6:30 മുതൽ 8:30 വരെ നടക്കുന്നു. അനുഗ്രഹീത ദൈവദാസന്മാരായ സുരേഷ് ബാബു(തിരുവനന്തപുരം),കെ. എം ജോൺസൺ (ചെന്നൈ ), ദാനിയൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ശുശ്രുഷിക്കുന്നു. കൺവെൻഷന്റെ സമാപനദിനമായ ഒക്ടോബർ 2(ഞായർ) നു, ആലുവ, എറണാകുളം, വൈപ്പിൻ, ആൻണ്ടമാൻ നിക്കോബാർ മേഖലകിൽ ആദ്യകാല സുവിശേഷപ്രവർത്തകനായ പാസ്റ്റർ രാജു ജോൺ ബതേലിനെയും, വൈപ്പിൻകരയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ദൈവദാസന്മാരെയും യോഗത്തിൽ ആദരിക്കുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like