എലിസബത്ത്‌ രാജ്ഞി വിടപറഞ്ഞു

KE NEWS Desk | London, UK

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും മരണസമയത്ത്‌ ബാല്‍മോര്‍ കൊട്ടാരത്തിലുണ്ടായിരുന്നു.

post watermark60x60

1952 ഫെബ്രുവരി ആറിനാണ് അവർ രാജപദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ്  എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like