ഐ.പി.സി തിരുവമ്പാടി പി.വൈ.പി.എ യൂത്ത് ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ഐ.പി.സി തിരുവമ്പാടി സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് ഈങ്ങാപ്പുഴ ഐ.പി.സി ശാലേം സഭയിൽ വച്ച് സെപ്റ്റംബർ 7-8 (ബുധൻ, വ്യാഴം) തീയതികളിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജയിംസ് അലക്സാണ്ടർ പ്രാർത്ഥിച്ച് ക്യാമ്പ് ഉൽഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസിലെ പാസ്റ്റർ ബിനു വടശ്ശേരിക്കര, ഷിനു തോമസ്, ജോബി കെ.സി, ബ്ലസൻ പി.ജോൺ, പ്രീതി ബിനു തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബെൻസൻ വർഗ്ഗീസ്, സ്റ്റെഫിൻ പി രാജേഷ് എന്നിവർ ആരാധന നയിച്ചു. ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധികരിച്ച് ആഷേർ മാത്യു, പീററർ ജോയി എന്നിവർ ആശംസകൾ അറിയിച്ചു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ലിനീഷ് എബ്രഹാം, സെക്രട്ടറി ഇവാ. ഷൈജു പി.വി മറ്റ് കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like