ക്രൈസ്‌തവ എഴുത്തുപുര സലാല യൂണിറ്റ് രൂപീകരിച്ചു

ഒമാൻ/സലാല : ക്രൈസ്തവ എഴുത്തുപുരയുടെ മാധ്യമ ശൃംഖലയിൽ ഒരു യൂണിറ്റ് കൂടി. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ സലാലയിലാണ് പുതിയ യൂണിറ്റ് നിലവിൽ വന്നത്. ഓഗസ്റ്റ് 29ന് നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിൽ 12 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌: ഡോ. അജു തോമസ്, വൈസ് പ്രസിഡന്റ്: ഡി സുഷകുമാർ, സെക്രട്ടറി: ആശിഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി: സബിത നെജി, ട്രഷറർ: ജോമോൻ കെ ജോയി എന്നിവരെ തിരഞ്ഞെടുത്തു. ഇവരെ കൂടാതെ അനിത ശശി, ഷീബാ ടോണി, അമ്പിളി സുഷകുമാർ, ദീപാ ജോമോൻ എന്നിവർ അപ്പർ റൂം കോർഡിനേറ്റേഴ്സായും , എബ്രഹാം വർഗീസ്, ജോഷ് ജോഷ്വാ, സി പി രാജു എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഡോ. അജു യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി & അപ്പ്ളൈഡ് സയൻസിൽ അധ്യാപകനും ഇംഗ്ലീഷ് വിഭാഗം (അപ്പ്ളൈഡ് ലിംഗുസ്റ്റിക്സ് ) റിസേർച്ച് തലവനുമാണ്. ഡിപ്പാർട്മെന്റ് റിസേർച്ച് ജേണലായ ഇ എൽ സി റിസർച്ച് ഗേറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. ആശിഷ് ജോസഫ് പി എം ജി സഭാംഗവും സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റുമാണ്. എഴുത്തു രംഗത്തും സജീവമാണ്. ജോമോൻ കെ ജോയി മാറാനാഥാ സഭയുടെ പ്രതിനിധിയാണ്. സുഷുകുമാർ ഒ പി എ സഭാ പ്രതിനിധിയും, സബിത നെജി രഹബോത്ത് സഭയിലും അംഗമാണ്.
ഒമാൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഫെയ്ത്ത് എബ്രഹാം ഓഗസ്റ്റ് 25ന് സലാലയിലെ സഭകൾ സന്ദർശിച്ച് യൂണിറ്റ് രൂപീകരണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടിരുന്നു. മാധ്യമപ്രവർത്തനത്തിനോടൊപ്പം സഭകളുടെ ഐക്യ കൂട്ടായ്മയ്ക്കും വഴിയൊരുക്കുകയാണ് യൂണിറ്റ് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഇവാ. നിംസൺ കുര്യന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സലാലയിലെ വിവിധ സഭാ ശുശ്രൂഷകന്മാർ യോഗത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like