പി.വൈ.പി.എ തിരുവമ്പാടി സെന്റർ യൂത്ത് ക്യാമ്പ്

കോഴിക്കോട്: ഐ.പി.സി തിരുവമ്പാടി സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് ഈങ്ങാപ്പുഴ ഐ.പി.സി ശാലേം സഭയിൽ വച്ച് സെപ്റ്റംബർ 7, 8 (ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജയിംസ് അലക്സാണ്ടർ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. എക്സൽ മിനിസ്ട്രീസിലെ പാസ്റ്റർ ബിനു വടശ്ശേരിക്കര, ഷിനു തോമസ്, ജോബി കെ.സി, ബ്ലസൻ പി.ജോൺ, പ്രീതി ബിനു തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ബെൻസൻ വർഗ്ഗീസ്, സ്റ്റെഫിൻ പി.രാജേഷ് എന്നിവർ ആരാധന നയിക്കും. സെന്റർ പിവൈ പി എ പ്രസിഡന്റ് പാസ്റ്റർ ലിനീഷ് എബ്രഹാം, സെക്രട്ടറി ഇവാ. ഷൈജു പി.വി മറ്റ് കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like