ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

KE NEWS Desk | London, UK

ണ്ടന്‍: ലിസ് ട്രസ്സ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ മറികടന്നാണ് ലിസ് ട്രസ്സ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസ്സിന് 81,326 വോട്ടുകളും റിഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും ലിസ് ട്രസ്സ്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം പ്രധാന മന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്. കടുത്ത പോരാട്ടമാണ് റിഷി കാഴ്ചവച്ചതെന്ന് ലിസ് ട്രസ്സ് പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ലിസ് ട്രസ്സ്. ബ്രിട്ടൻ ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത വെല്ലുവിളികളാണ് വരും ദിനങ്ങളിൽ ലിസ്സിനെ കാത്തിരിക്കുന്നത്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like