ഐ. പി. സി കാർമ്മേൽ പുത്തൻപീടിക പാഴ്സനേജ് സമർപ്പണവും മാസയോഗവും നാളെ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

പത്തനംതിട്ട: ഐ. പി. സി. കാർമ്മേൽ പുത്തൻപീടിക സഭയ്ക്കു വേണ്ടി പുനർനിർമ്മാണം നടത്തിയ പാഴ്സനേജിന്റെ സമർപ്പണ ശ്രുശൂഷ നാളെ സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ. പി. സി. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ. വിൽസൺ ജോസഫ് നിർവഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ അദ്ധ്യഷത വഹിക്കും. ശ്രീ. ജോൺസൻ വിളവിനാൽ (പ്രസിഡന്റ്‌, ഓമല്ലൂർ പഞ്ചായത്ത്‌) ശ്രീ. അഖിൽ (കൌൺസിലർ, പത്തനംതിട്ട മുനിസിപ്പാലിറ്റി) എന്നിവർ ആശംസകൾ അറിയിക്കും.അതോടനുബന്ധിച്ച് സെന്റർ മാസയോഗവും നടക്കും. എല്ലാ ദൈവദാസൻ മാരും ദൈവ ജനവും പങ്കെടുക്കുന്ന മീറ്റിംഗ് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ്‌ വർഗീസ്,സഭാ ശ്രുശൂഷകൻ പാസ്റ്റർ ഷൈജു മാത്യു എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like