റ്റി.പി.എം വിലങ്ങറ: സുവിശേഷ പ്രസംഗം സെപ്റ്റംബർ 22 മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങറ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം സെപ്റ്റംബർ 22 മുതൽ 25 വരെ വിലങ്ങറ വടവോട് ജംഗ്ഷനു സമീപമുള്ള റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗം നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like