ഐ.പി.സി വടക്കഞ്ചേരി സെന്റർ ഏകദിന ക്യാമ്പ് സെപ്റ്റംബർ 9 ന്

വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെന്റർ പി വൈ പി എ സൺഡേസ്കൂൾ എന്നീ പുത്രിക സംഘടനകളുടെ ആഭിമുഖ്യത്തിൽ സംയുക്ത ഏകദിന ക്യാമ്പ് സെപ്റ്റംബർ 9 വെള്ളിയാഴ്ച പന്തലാംപാടം ഐപിസി ശാലേം സഭാ ഹാളിൽ വച്ച് നടക്കും.
മുഖംമൂടിയില്ലാത്ത ക്രിസ്തീയ ജീവിതം എന്നതാണ് ഈ വർഷത്തെ തീം. സെന്റർ
മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. സജികുമാർ കെ. പി ക്ലാസ് നയിക്കും. പാസ്റ്റർ തോമസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. സൺഡേ സ്കൂളിന്റെയും, പി.വൈ.പി.എയുടെയും പബ്ളിസിറ്റി കൺവീനർസ് ക്യാമ്പിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like