സുവർണതാരമായി ബിറ്റോ ജോജി

വാർത്ത: ടോമി ചൂരനോലി

കോട്ടയം: സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണമണിഞ്ഞ് ബിറ്റോ ജോജി. കോട്ടയം ജില്ലയിലെ കുറുമ്പ നാടം സെന്റ് പീറ്റേഴ്സ് സ്കൂളി ലെ പ്ല കൊമേഴ്സ് വിദ്യാർ ഥിയാണു ബിറ്റോ. അണ്ടർ-18 വി ഭാഗത്തിൽ മത്സരിച്ച ബിറ്റോ 13.97 മീറ്ററാണു ചാടിയത്. അ ബാംശ്രമത്തിലാണു ബിറ്റോ മികച്ച ദൂരം താണ്ടിയത്.
കഴിഞ്ഞ വർഷം ഇതേയിനത്തിൽ ബിറ്റോ സ്വർണം നേടിയിരുന്നു. മാമ്മൂട് തടത്തിപ്പറമ്പിൽ ജോജി ഏബ്രഹാമിന്റെയും സോണിയയുടെയും മകനും ഐപിസി കണിച്ചുകുളം ഹെബ്രോൻ സഭാംഗവുമാണ് ബിറ്റോ ജോജി. പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. സഹോദരി ഏഴാം ക്ലാസ് വിദ്യാർഥിനി ജെനി ജോജി. സ്കൂളിലെ കായികാധ്യാപകൻ രാജീവ് ടി. ഏബ്രഹാ മിന്റെ പരിശീലന മികവാണു ബിറ്റോ ജോജിക്കു തുണയായത്. രാവിലെയും വൈകുന്നേരവു മാണു സ്കൂളിൽ പരിശീലനം ന ടക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like