ഏ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ: വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പുതിയ ഭാരവാഹികളെ നിയമിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രവർത്തന വിശാലതയുടെ ഭാഗമായി നിലവിലെ വിവിധ ഡിപ്പാർട്ട്മെന്റുകളോടൊപ്പം പുതിയ ഡിപ്പാർട്ടുമെന്റുകൾ രൂപീകരിക്കുകയും എല്ലാ ഡിപ്പാർട്ടുമെന്റുകളിലും പുതുതായി ഭാരവാഹികളെ നിയമിക്കുകയും ചെയ്തു.
ക്രൈസ്റ്റ് അമ്പാസിഡേഴ്സ്, ഡബ്ല്യൂ.എം.സി, സണ്ടേസ്കൂൾ തുടങ്ങിയ പുത്രിക സംഘടനകളുടെ തിരഞ്ഞെടുപ്പുകൾ നടന്ന് പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. വിശാലമായ പ്രവർത്തനങ്ങളുടെ ക്രമീകരണത്തിനായി ചാരിറ്റി ഡിപ്പാർട്ടമെന്റ്, കേരള മിഷൻ, ഇവാഞ്ചലിസം തുടങ്ങിയ വിഭാഗങ്ങൾ നിലവിൽ പ്രവർത്തിച്ചു വരുന്നതിനോടൊപ്പം ഇപ്രാവശ്യത്തെ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രത്യേക കാഴ്ചപ്പാടിൽ സമൂഹത്തിൻ്റെ വിവിധ നിലകളിലുള്ള പ്രവർത്തന മുന്നേറ്റത്തിനായി പുതിയ ഡിപ്പാർട്ടുമെന്റുകൾ രൂപീകരിച്ചു. ആഗസ്റ്റ് 29 തിങ്കളാഴ്ച പുനലൂർ എജി ഹെഡ് ഓഫീസിൽ സൂപ്രണ്ട് റവ.ടിജെ സാമുവേൽ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രേത്യേക മീറ്റിങ്ങിൽ നിയുക്ത ഡിപ്പാർട്‌മെന്റുകളെയും ഭാരവാഹികളെയും പരിചയപെടുത്തി. ടി.ഡിപ്പാർട്ട്മെന്റുകളുടെ ഉദ്ദേശം വിശദീകരിക്കുകയും അതിനാവശ്യമായ നിർദേശങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. അതത് ഡിപ്പാർട്ട്മെന്റുകൾ തുടർപ്രവർത്തങ്ങളെ കുറിച്ച് കൂടി ആലോചിച്ചു. ഡിപ്പാർട്ട്മെന്റുകളുടെയും നേതൃത്വത്തിലുള്ള കോർഡിനേറ്റേർസിന്റെയും പേരുകൾ യഥാക്രമം ചുവടെ സൂചിപ്പിക്കുന്നു.

PRAYER Dept. Pr.Jomon Kuruvila | CHARITY Dept. : Pr.Biji Philip | KERALA MISSION : Pr. Gunaseelan C | EVANGELISM : Pr.J.Johnson | NORTH INDIA MISSION: Rev. T. J. Samuel |
LAND & BUILDING : Pr.Thankachan C.Y | MINISTER’S CHILDREN’S FELLOWSHIP: Pr.Samkutty John | SOCIAL WELFARE Dept. : Pr.K.Joy | AGED MINISTER’S WELFARE: Pr.Sajimon.O | DISEASED MINISTER’S WIVES FELLOWSHIP: Sis.Premla P Skariah | LITERATURE Dept.: Pr.Finny George | DISCIPLESHIP TRAINING: Pr.Nitson K Varghese | HEALTH CARE Dept.: Dr.Jesley Abraham | CHURCH TRIBUNAL: Pr.Cherian K.P.| MEDIA Dept.: Br.Johnson Joy | COUNSELING Dept. : Dr.Santhosh John | LEGAL AID Dept.: Adv.Stephen J Daniel |
DISASTER MANAGEMENT Dept.: Pr. Stuvart T.S.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.