യു.കെയിൽ 2 മലയാളി വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങി മരിച്ചു

നോര്‍ത്തേണ്‍ അയർലൻഡ്: ലണ്ടന്‍ഡെറിയിലെ തടാകത്തിൽ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ലണ്ടനഡെറിയിൽ താമസിക്കുന്ന സെബാസ്റ്റ്യന്‍ ജോസഫ് – വിജി ദമ്പതികളുടെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമണിന്റെ മകന്‍ റുവെൻ ജോഷി എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് ഇറങ്ങിയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാന്‍ അപകടത്തില്‍ പെടുകയും രക്ഷിക്കുവാന്‍ ശ്രമിച്ച ജോസഫും അതേ അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് അറിയുന്നത്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

അപകടം സംഭവിച്ചയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയും ആയിരുന്നു. പിന്നീട് നടന്ന വിപുലമായ തിരച്ചിലിന് ശേഷമാണ് ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തത്. സംഭവ സ്തലത്തു വച്ചു തന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ അല്‍റ്റ്‌നാഗെല്‍വിന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മലയാളികൾ അടക്കം നിരവധി പേര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു.

എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. കണ്ണൂര്‍ സ്വദേശി ജോഷിയുടെ പുത്രനാണ് അന്തരിച്ച റുവെൻ .

ഇരുവരുടെയും സംസ്കാരം വെള്ളിയാഴ്ച യു.കെയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന ഇരുകുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.