നാളെ നാട്ടിൽ പോകാനിരുന്ന യുവാവ് ദുബായിൽ മരണമടഞ്ഞു

ദുബായ്: പന്തളം തുമ്പമൺ മാമ്പിലാലി പറമ്പള്ളികിഴക്കേതിൽ സണ്ണിയുടെ മകൻ ജോബി തോമസാണ് (30 വയസ്സ്) ഓഗസ്റ്റ് 20 ശനിയാഴ്ച്ച ദുബായിൽ മരണമടഞ്ഞത്.

post watermark60x60

കടുത്ത ആസ്ത്മ നിമിത്തം കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോകുവാൻ കഴിയാതെ രോഗാവധി എടുത്ത് റൂമിൽ തന്നെ കഴിയുകയായിരുന്ന ജോബി. വൈകിട്ട് കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ ജോലിക്ക് ശേഷം മടങ്ങി വന്നപ്പോൾ മരിച്ച് കിടക്കുന്ന ജോബിയെയാണ് കണ്ടത്. ഏകദേശം രണ്ട് വർഷത്തിന് ശേഷം ഓഗസ്റ്റ് 22 തിങ്കളാഴ്ച്ച നാട്ടിൽ പോകുവാൻ വേണ്ടി ടിക്കറ്റ് എടുത്തിരുന്നു ജോബി. അവിവാഹിതനായ ജോബിക്ക് ഒരു സഹോദരിയുണ്ട്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like