ശാസ്ത്രവീഥി: യൂഫ്രട്ടീസ് നദി വറ്റിവരളുന്നു | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

സിറിയായിലേ ഏറ്റവും നീളം കൂടിയ നദിയായ യൂഫ്രട്ടീസ് വറ്റുന്നത് ആശങ്ക ഉയർത്തുന്നു, കാരണം, ജലാശയത്തിന്റെ തകർച്ച രാജ്യത്ത് മാനുഷിക ദുരന്തത്തിന് ഇടയാക്കും. സിറിയയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് വെള്ളവും ഭക്ഷണവും വൈദ്യുതിയും നഷ്ടപ്പെടുന്നു.

വടക്കുകിഴക്കൻ സിറിയയിൽ ഒരു മാനുഷിക ദുരന്തത്തിന്റെ സാദ്ധ്യതയുണ്ടെന്നു സന്നദ്ധസംഘങ്ങളും എഞ്ചിനീയർമാരും ആശങ്ക പ്രകടിപ്പിച്ചു.
ഉയരുന്ന താപനില, കുറഞ്ഞ മഴ, വരൾച്ച
ഇവ കാരണം പ്രദേശത്തുടനീളം ജനങ്ങൾ കുടിവെള്ളത്തിനായും കാർഷികാവശ്യത്തിനുള്ള വെള്ളത്തിനായും നെട്ടോട്ടം ഓടുകയാണ്.
അണക്കെട്ടുകൾ
ശൂന്യമാകുമ്പോൾ വൈദ്യുതി പ്രതിസന്ധി വർദ്ധിക്കുന്നു. ഇത് ആരോഗ്യമേഖല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപനിലയിലെ വർദ്ധനവ് വരൾച്ചയുടെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കുന്നു.

സിറിയയിലെ അഞ്ചു കോടിയിലധികം ആളുകൾ നദിയെ നേരിട്ട് ആശ്രയിക്കുന്നവരാണ്. ഇറാഖും ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്നു. നദിയിൽ നിന്നുള്ള ജലലഭ്യതക്കുറവും വരൾച്ചയും കുറഞ്ഞത് ഏഴു കോടി ആളുകളെയെങ്കിലും ഭീഷണിയുടെ മുൾമുനയിലാക്കുന്നു.
രണ്ട് രാജ്യങ്ങളിലെയും വരൾച്ച സമീപ വർഷങ്ങളിൽ ഏറ്റവും രൂക്ഷമാണ്.
കഴിഞ്ഞ ചില വർഷങ്ങളായി സിറിയയിൽ സാധാരണ മഴയുടെ അളവു 50 മുതൽ 70 ശതമാനം വരെ
കുറഞ്ഞിട്ടുണ്ട്. ഇത് 5 കോടി ആളുകളെ ഭീഷണിയിലാക്കുന്നു. സിറിയയിലെയും ഇറാഖിലെയും ജനങ്ങൾ യൂഫ്രട്ടീസിനെ നേരിട്ട് ആശ്രയിക്കുന്നവരാണ്. തെക്കുകിഴക്കൻ തുർക്കിയിൽ ഉല്പാദിപ്പിക്കുന്ന കുടിവെള്ളത്തിന്റെയും ജലവൈദ്യുതി പദ്ധതികളുടെയും പ്രധാന സ്രോതസ്സ് യൂഫ്രട്ടീസാണ്. ഇത് സിറിയയിലെ മൂന്ന് ദശലക്ഷം ആളുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വടക്കുകിഴക്കൻ സിറിയയിൽ, യൂഫ്രട്ടീസിന്റെ ജലനിരപ്പ് വളരെ താഴ്ന്നതിനാൽ, അഞ്ചു കോടി ആളുകൾ കുടിവെള്ളം കിട്ടാതെ വലയുന്നു. “ഇത് മരുഭൂമിയിലെ പോലെയാണ്,” ഖാലിദ് അൽ-ഖമീസ് പറയുന്നു, കഴിഞ്ഞ വർഷം യൂഫ്രട്ടീസ് നദി സിറിയയിലൂടെ ഒഴുകിയിരുന്ന സ്ഥലത്ത് വരണ്ടുണങ്ങിയ നിലത്ത് നിന്നു. കൂടുതൽ വെള്ളമില്ലാത്തതിനാൽ താനും കുടുംബവും കുടിയൊഴിഞ്ഞുപോകാൻ ആലോചിക്കുകയാണെന്ന് 50 കാരനായ കർഷകൻ ഫ്രഞ്ച് ഏജൻസി AFP-യോട് പറഞ്ഞു. ഇപ്പോൾ കരിഞ്ഞുകിടക്കുന്ന ഒലിവുതോട്ടത്തിന് ഒരിക്കൽ നദി വെള്ളം നല്കിയിരുന്നു.
മദ്ധ്യപൂർവദേശത്ത്, ടൈഗ്രിസിനും യൂഫ്രട്ടീസ് നദിക്കും ഇടയിലുള്ള ഭൂപ്രദേശം “ഫലഭൂയിഷ്ഠമായ ചന്ദ്രക്കല” എന്ന വിളിപ്പേര് സമ്പാദിക്കാൻ തക്ക സമൃദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ മരുഭൂവൽക്കരണം വർദ്ധിക്കുകയാണ്. ഇത് മുഴുവൻ സമൂഹങ്ങളെയും അപകടത്തിലാക്കുന്നു. യൂഫ്രട്ടീസിന്റെ ഒഴുക്ക് നിരക്ക് ആശങ്ക ഉയർത്തുന്ന വടക്കുകിഴക്കൻ സിറിയയിൽ ആസന്നമായ ഒരു വിപത്തിനെ ജീവകാരുണ്യസംഘടനകൾ ഭയപ്പെടുന്നു. ഈ സാഹചര്യം, ടിഷ്രിൻ ഡാം  സ്‌ഥിതി ചെയ്‌യുന്ന പ്രദേശത്തെ ഏറ്റവും വലിയ രണ്ട് ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുമെന്നു ഭയക്കുന്നു. ഇത് വൈദ്യുതിയുടെയും ശുദ്ധജലത്തിന്റെയും ലഭ്യത ഗണ്യമായി കുറയ്‌ക്കുന്നു. 1999-ൽ അണക്കെട്ട് പൂർത്തിയാക്കിയതിനു ശേഷം ഇത്തരമൊരു സാഹചര്യത്തിന് താൻ സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് തിഷ്രിൻ്റെ നിർമ്മാതാവ് ഹമ്മൂദ് അൽ-ഹാദിയെൻ പറയുന്നു. 2021-ന്റെ തുടക്കം മുതൽ ജലനിരപ്പ് അഞ്ച് മീറ്ററോളം കുറഞ്ഞു. ഏതാനും സെന്റീമീറ്റർ മാത്രം മതി, ടർബൈനുകൾ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് നിർത്തും.
വടക്കുകിഴക്കൻ സിറിയയിലെല്ലായിടത്തും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉല്പാദനം ഇതിനകം 70 ശതമാനം കുറഞ്ഞുവെന്ന് ഊർജ അതോറിറ്റിയുടെ തലവൻ വെലാറ്റ് ഡാർവിഷ് പ്രസ്താവിക്കുന്നു. ഈ പവർ സ്റ്റേഷനുകൾ ഏകദേശം മൂന്നുകോടി പൗരന്മാരുടെ വീടുകൾക്ക് ഊർജ്ജം നൽകുന്നു. ദാഹം മൂലം ജനം മരിക്കുന്നത് ഒഴിവാക്കാൻ, മറ്റ് മലിനമായ ജലസ്രോതസ്സുകളിൽ നിന്ന് അസുഖങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ള, അഞ്ചു കോടി ആളുകൾക്ക് കുടിവെള്ള ലഭ്യതയും അവർ ഉറപ്പാക്കുന്നു.

ഇറാഖും സിറിയയും അതിലോലപരിസ്ഥിതി പ്രദേശങ്ങളാണ്. മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള ഉഷ്ണതരംഗം സ്ഥതി കൂടുതൽ വിനാശകരമാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡക്‌സ് അനുസരിച്ച്, ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് സിറിയ. അസദ് തടാകം പോലും ഈ പ്രവണതയുടെ ഇരയാണ്. “ഒലിവ് മരങ്ങൾ ദാഹിക്കുന്നു, മൃഗങ്ങൾക്ക് വിശക്കുന്നു,” ത്വിഹിനിയേയിൽ നിന്നുള്ള ഒരു ഗ്രാമവാസിയായ ഹുസൈൻ സാലിഹ് വിലപിക്കുന്നു. ഇവിടെ ബ്ലാക്ക്ഔട്ടുകൾ ഒരു ദിവസം ഒമ്പത് മണിക്കൂറിൽ നിന്ന് പത്തൊമ്പത് മണിക്കൂറായി വർദ്ധിച്ചു. “ഇത് ഇങ്ങനെ തുടർന്നാൽ, ബേക്കറികൾ, ഫ്ലോർ മില്ലുകൾ, ആശുപത്രികൾ എന്നിവ ഒഴികെയുള്ള എല്ലാവരുടെയും വൈദ്യുതി വിതരണം ഞങ്ങൾക്ക് നിർത്തും” ഇലൿട്രിക്കൽ എഞ്ചിനീയർ ഖാലിദ് ഷഹീൻ കൂട്ടിച്ചേർക്കുന്നു.

മഹാനദി എന്നു ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്ന യൂഫ്രട്ടീസ് വറ്റിവരളുകയോ? എന്നാൽ അതാണു യാഥാർത്ഥ്യം.

ഈ യാഥാർത്ഥ്യം ബൈബിൾ പ്രവചനത്തിൻ്റെ നിവൃത്തീകരണത്തിൻ്റെ തുടക്കമാണ്. മഹാനദിയായ യൂഫ്രട്ടീസ് വറ്റിവരളുമെന്നു 2000 വർഷം മുമ്പു യോഹന്നാൻ അപ്പോസ്തലൻ വെളിപ്പാടിൽ കണ്ടു (വെളി:16:12). അതു ആസന്നമായ മൂന്നാം ലോകമഹായുദ്ധത്തിൻ്റെ മുന്നറിയിപ്പാണ്. അതു സംഭവിക്കും, തീർച്ച. അതിനുമുമ്പു ദൈവസഭ എടുക്കപ്പെടുമല്ലോ. അതിനായി നമുക്കൊരുങ്ങാം. ആമേൻ കർത്താവേ വരേണമേ!

-ADVERTISEMENT-

-ADVERTISEMENT-

You might also like