ഭാവന: ഹാഷ് ടാഗ് #ഏശാവിനൊപ്പം | ജിബി ഐസക് തോമസ്, ബഹറിൻ

പണ്ട് ലോത്ത് അപ്പച്ചന്റെ വൈഫ് ഗ്രേസികുട്ടി അമ്മാമ്മ പുറകിലോട്ട് തിരിഞ്ഞു നോക്കിയത് കൊണ്ടാണ് ഉപ്പു തൂണ് ആയി പോയത്..പക്ഷെ ഞാൻ എന്തു പാപം ചെയ്തതു കൊണ്ടാണ് ഇങ്ങനെ വന്നു ഭവിച്ചത്..കർത്താവേ…അവനെ ഞാൻ എടുത്തു കൊണ്ട് നടന്നതല്ലേ ആ ചെക്കൻ എന്നോട് ഇങ്ങനെ ചെയ്തല്ലോ… ഏശാവ് ഇരുന്ന് പിറുപിറുത്തും.
ഒരു വക അടുക്കളയിൽ കേറി ഉണ്ടാക്കുവാൻ അറിയാത്തവനാ അന്ന് ഞായറാഴ്ച യൂത്ത് മീറ്റിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിൽ എത്തിയ എന്റെ അടുത്ത് വന്ന് അവൻ യൂട്യൂബിൽ നോക്കി ഉണ്ടാക്കിയ ഷാർജ ഷെയ്ക്ക് ആണ് ബ്രോ…ഇജ്ജ് കുടിച്ചിട്ട് റിവ്യൂ പറ എന്ന് പറഞ്ഞു ഒരു ഗ്ലാസ് കയ്യിൽ തന്നത് …അത് കുടിച്ചത് മാത്രം ഓർമ്മയുണ്ട് പിന്നെ കുറച്ച് സമയത്തെക്ക് എനിക്ക് മയക്കം പോലെ ആയിരുന്നു… ആ ഗ്യാപ്പിൽ അവൻ കുറേ പേപ്പറിൽ എല്ലാം എന്നെ കൊണ്ട് ഒപ്പിടീച്ചു… പിന്നെ ബോധം വന്നപ്പോൾ അല്ലേ ഞാനറിയുന്നെ അപ്പൻ എനിക്ക് വച്ച സ്വത്തും എന്റെ ജേഷ്ഠാവകാശം വരെ അവൻ അടിച്ചു മാറ്റിയാരുന്നെന്ന്.

അപ്പോൾ വന്ന കലിപ്പിന് ഞാൻ അവനെ തട്ടും എന്നൊക്കെ പറഞ്ഞതോടെ കേസായി… പോലീസ് സ്റ്റേഷനായി, കോടതിയായ്….എന്നാലും എൻറെ കർത്താവേ !
അവൻ ആ സമയം കൊണ്ട് നാടും വിട്ടു.

എന്നാലും എൻറെ അപ്പനും എന്നോട് ഈ ചതി ചെയ്തല്ലോ എന്നോർക്കുമ്പോളാ… ഇടുക്കിയിൽ സഭ ശുശ്രൂഷ ചെയ്ത കാലത്ത് എത്ര തരം വെടിയിറച്ചി ഫോറസ്റ്റുകാരെ വെട്ടിച്ചു അപ്പനു കൊണ്ട് കൊടുതിട്ടുള്ളതാ അതെല്ലാം വെട്ടിയടിച്ചിട്ടു അന്ന് അപ്പൻ പറഞ്ഞിട്ടുള്ളതാ എന്നെ അപ്പന്റെ കാല ശേഷം മധ്യകേരളത്തിലെ സഭാ പ്രസിഡന്റ് ആക്കാമെന്ന്… ഇപ്പൊ ദാണ്ടേ അപ്പൻ പറയുന്നു അവൻ എനിക്ക് ഷാർജ ഷെയ്ക്ക് ഉണ്ടാക്കി പറ്റിച്ച കൂടെ അപ്പന് അൽഫാം ഉണ്ടാക്കിക്കൊടുത്ത് അതെല്ലാം എഴുതി മേടിച്ചു എന്ന്…. ഇനി എന്നാ ചെയ്യാനാ പാവം അപ്പൻ കണ്ണും കാണാതെ ഇരിക്കുവല്ലേ..
എന്തായാലും പറ്റിയത് പറ്റി.
അന്ന് ഞങ്ങളെ പറ്റിച്ച് അവൻ അങ് നോർത്തിൻഡ്യയിൽ പാത്താൻകോഡുള്ള ലാബാൻ അങ്കിളിന്റെ വീട്ടിൽ ചെന്ന് കയറിയത്കൊണ്ട് ഇപ്പോൾ ആ റീജീയണിലെ സെക്രട്ടറിയായി എന്നു ഇടക്ക് ആരോ പറഞ്ഞറിഞ്ഞു…

ഇപ്പോൾ ആൾക്കാർ പറയുന്നു ആ റീജീയൺ വിഘടിച്ചു രണ്ട് വിഭാഗങ്ങൾ ആയെന്ന്.. അങ്ങനെ അങ്കിളിനും അവൻ പണി കൊടുത്തു. ഇപ്പോൾ വെള്ളയും വെള്ളയും ഡ്രസ്സ് കോഡ് ഉള്ളവർ ലാബാൻ അങ്കിളിന്റെ വിഭാഗവും വെള്ളയും കറുപ്പും ഡ്രസ്സ് കോഡ് ഉള്ളവർ അവൻ്റെ വിഭാഗവും ആയി.

ഇനി അവൻ തിരിച്ചു ഇങ്ങോട്ടു വരുമോ…?വന്നാൽ ഞാൻ ഈ കുടുംബത്തിൽ നിന്നും ഇറങ്ങി കൊടുക്കണമല്ലോ കർത്താവേ??
എങ്കിൽ പിന്നെ അവൻ വരും മുൻപേ മൂന്നാല് സ്റ്റേ കൊടുത്തു ഇടണം..അല്ലെങ്കിൽ എൻറെ സെൻട്രൽ സ്ഥാനവും പോകും ഞാൻ വഴിയാധാരം ആകുകയും ചെയ്യും.

അല്ലെങ്കിൽ പിന്നെ ഒറ്റ വഴിയേ ഉള്ളു..
അവൻ വരുമ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു രണ്ട് സ്തോത്രം പറയാം ചിലപ്പോൾ അവൻ്റെ മനസ്സുമാറിയലോ ?

ഏശാവും തൻ്റെ ചാരും കസേരയിൽ അമർന്നു ഇരുന്നു മുകളിലോട്ടും നോക്കി കണക്കുകൾ കൂട്ടി.. കണ്ണുകൾ അടച്ചു.

പഴയ ഏശാവുമാരുടെയും യക്കോബുമാരുടെയും കാലം കഴിഞ്ഞു… കാലം മാറിയത്തിന് ഒപ്പം പുതിയ നൂറ്റാണ്ടിൽ പുതിയ ഏശാവുമാരും യക്കോബുമാരും രംഗത്തു വന്നിരിക്കുന്നു…. നമ്മുക്ക് ചുറ്റും എത്ര പേർ കറങ്ങുന്നു എന്ന് അറിയുന്നില്ല. ദൈവം നമ്മുക്ക് ആയി ഒരു ഫിനിഷിങ് പോയിന്റ് വെച്ചിരിക്കുന്നു എന്ന് മറക്കാതെ മുമ്പോട്ട് ഉള്ള ഓട്ടം സ്ഥിരതയോടെ ഓടുവിൻ…

 

-ADVERTISEMENT-

-ADVERTISEMENT-

You might also like