ലേഖനം: ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി | ഇവാ. സജി നിലമ്പുർ

ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും, നാട്ടുരാജാക്കന്മാരുടെ അധീനതയിൽ നിന്നും നമ്മുടെ ഭാരതം മോചനം നേടിയിട്ട് ഇക്കഴിഞ്ഞ 15 ന് 75 വർഷം തികഞ്ഞു. അതെ ഭാരതം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷപൂർവ്വം, ആവേശപൂർവ്വം അത്യുത്സാഹത്തോടെ കൊണ്ടാടി. ബ്രിട്ടീഷ് അധീനതയിൽ നിന്ന് കിരാത ഭരണ അടിമത്വത്തിൽ നിന്ന് മോചനം ലഭിച്ചതിൽ ഭാരതമെങ്ങുമുള്ള നാനാജാതി മത സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ വളരെ അവസത്തിലായിരുന്നു. അത് ഓരോ ഇന്ത്യൻ പൗരനും മതിമറന്നു ആഘോഷിക്കുന്നു. നാടെങ്ങും അതിന്റ അലയൊലികൾ കേൾക്കുന്നുണ്ടായിരുന്നു.
എന്നാൽ നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം സന്തോഷം ലഭിക്കുവാനുള്ള സാഹചര്യം ഒന്ന് തിരിഞ്ഞു മനസിലാക്കുന്നുവെങ്കിൽ നന്നായിരുന്നു. അനേകായിരങ്ങൾ ഈ സ്വാതന്ത്ര്യം ലഭിക്കുവാനായി അവരുടെ ജീവിതത്തെ ബലിയാടുകളായി നൽകി. അനേകർ അംഗഹീനരായിതീർന്നു. അനേകർ പീഡനങ്ങൾക് ഇരയായി തീർന്നു. അനേകരുടെ രക്തം പുഴപോലെ ഭാരതമണ്ണിൽ ഒഴുകി. അതിന്റ ഫലമായി നമുക്ക് സ്വാതന്ത്ര്യം ലഭിക്കുവാൻ ഇടയായി.
ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ശാശ്വതം അല്ല. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞു എന്നവകാശപെടുന്ന നമ്മുക്ക് പലതിലും സ്വാതന്ത്ര്യം ഇല്ല എന്നതാണ് സത്യം. ഇപ്പോഴും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരും മറ്റുള്ളവർക്ക് അടിമകളാണ്. ചിലർക്ക് ലഭികേണ്ടുന്ന അവകാശം മറ്റുള്ളവർ ക്രൂരമായി കൈക്കലാക്കുന്നു. ഏതുവിധേനയും മറ്റുള്ളവരുടെ പൗര സ്വാതന്ത്ര്യം കവർണെടുക്കുന്നു. എന്നാൽ ഈ ചൂഷണത്തിന്റെയും സ്വാതന്ത്ര്യമില്ലായ്മയുടെയും നടുവിൽ നമ്മുക്ക് നിത്യമായ സ്വാതന്ത്ര്യം, സന്തോഷം, ക്രിസ്തുവിലൂടെ നേടുവാൻ സാധിക്കും. ആർക്കും ഒരു രാഷ്ട്രീയശക്തിക്കും അത് ക്രിസ്തുവിൽ നിന്നും പിടിച്ചുപറിക്കാൻ സാധ്യമല്ല.
ഗലാത്യ ലേഖനം 5:1 ൽ ഇപ്രകാരം തിരുവെഴുത്തു പറയുന്നു “സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി ” ആദാമ്യ സന്തതി വർഗത്തെ ശാപത്തിൽനിന്നും പിശാചിന്റെ കരാള ഹസ്തത്തിൽ നിന്നും, നിത്യമായ മരണത്തിൽ നിന്നും നമ്മെ ക്രിസ്തു സ്വാതന്ത്രരാക്കി, എങ്ങനെയെന്നാൽ ക്രൂശിലെ തന്റെ ബലിമരണത്തിലൂടെ നമ്മുക്ക് മോക്ഷം നേടി തന്നു. തന്റെ അവസാനത്തെ നിണം വരെയും നമ്മുക്കായി നൽകി. പിശാചിന്റെ അടിമത്തത്തിൽ നിന്നും പാപത്തിന്റെ എല്ലാവിധ അനുഭവത്തിൽ നിന്നും ക്രിസ്തു നമ്മെ വിലയ്ക്ക് വാങ്ങി നമ്മെ സ്വാതന്ത്രരാക്കി തീർത്തു. സ്തോത്രം.
ആകയാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സ്വാതന്ത്ര്യം നിഷ്പ്രയാസം സ്വയാത്തമാകുവാൻ കഴിയും. കാലകാലങ്ങളിൽ ഈ നന്മ അനുഭവിക്കുവാൻ കർത്താവ് നമ്മെ സഹായിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പ്രേബോതിപ്പിക്കുന്നു. ഈ ശ്രെഷ്ടകരമായ അനുഭവത്തിൽ ഉറച്ചു നിൽപ്പിൻ അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്. നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനുമായ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്ക് സിദ്ധിച്ച ഈ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുവാൻ ദൈവം നമ്മെ ഏവരെയും ശക്തീകരിക്കട്ടെ. സകല മാനവും മഹത്വവും കർത്താവിനു മാത്രം, ആമേൻ.

post watermark60x60

ക്രിസ്തുവിൽ
Evg സജി നിലമ്പുർ

-ADVERTISEMENT-

-ADVERTISEMENT-

You might also like