പാസ്റ്റർ എം. ജോൺസൻ (63) അക്കരെ നാട്ടിൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62)നിത്യതയില്‍ പ്രവേശിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്നു (17/8/2022)രാവിലെ ആയിരുന്നു അന്ത്യം.
പത്തനാപുരം പനംപറ്റ ഇടത്തുണ്ടില്‍ ജി. മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1961-ല്‍ ജനിച്ചു.പിന്നീട് വെള്ളക്കുളങ്ങരയിലേക്ക് താമസം മാറി.മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ദൈവസഭയോട് ചേർന്ന് സുവിശേഷവേലയില്‍ വ്യാപൃതനായി. സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്‍,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ദൈവസഭയുടെ സൗത്ത് സോണ്‍ ഡയറക്ടര്‍, ക്രഡന്‍ഷ്യല്‍ ബോര്‍ഡ് ഡയറക്ടര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെള്ളക്കുളങ്ങര സഭാ അംഗം ആണ് ഭാര്യ :റാന്നി വലിയകാവ്, കാവും മണ്ണിൽ കുടുംബാംഗം ജെസി. മക്കള്‍: ജോബിൻ USA , ജിബിന്‍.(വേദ വിദ്യാർത്ഥി )
(വാർത്ത മീഡിയ ഡിപ്പാർട്മെന്റ് cog kerala )

-ADVERTISEMENT-

-ADVERTISEMENT-

You might also like