ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ മിഷൻ ഫെസ്റ്റ് ഓഗസ്റ്റ്‌ 20 മുതൽ

തിരുവനന്തപുരം: ലൈറ്റ് ദി വേൾഡ് മിഷൻസിന്റെയും തിരുവനന്തപുരം അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20,21 (ശനി,ഞായർ) തീയതികളിൽ അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിൽ മിഷൻ ഫെസ്റ്റ് നടക്കും.മിഷൻ സെമിനാർ, കൺവൻഷൻ, പുസ്തകമേള, ഗാനസന്ധ്യ എന്നീ പ്രോഗ്രാമുകൾ മിഷൻ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.
20ശനിയാഴ്ച രാവിലെ 10 മണി മുതൽ മിഷൻ & ലീഡർഷിപ്പ് സെമിനാർ നടക്കും. വൈകുന്നേരം 4 മണി മുതൽ ബൈബിൾ മേളയും പുസ്തകപ്രദർശനവും നടക്കും.
വൈകുന്നേരം 6 മണി മുതൽ നടക്കുന്ന മിഷൻ കൺവൻഷനിൽ പാസ്റ്റർവി.പി.ഫിലിപ്പ് ( ഐ.പി.സി. താബോർ, തിരുവനന്തപുരം), റവ.ഡോ.ജോസഫ് മാത്യു (Director,LTWM) എന്നിവർ വചന സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like