ശുചീകരണ പ്രവർത്തനങ്ങളിൽ INZA യൂത്ത് വിഭാഗം

തിരുവനന്തപുരം: ഇന്റർ നാഷണല്‍ സീയോൻ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഇൻ ക്രൈസ്റ്റ് ; ഭാരതം75 -ാം സ്വതന്ത്രദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15-ാം തീയതി. YC അംഗങ്ങളെ രാജ്യത്തോട് കടമയും കർത്തവ്യബോധവുമുളള പൗരന്മാരെ വാർത്തെടുത്ത് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുന്നതിന്, തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, കാട്ടാക്കട, പാറശ്ശാല, വെള്ളറട, നെടുമങ്ങാട്, കോവളം എന്നീ സെന്ററുകളിലെ 200 – ൽ അധികം യുവജനങ്ങള്‍ക്ക് പൊതു സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തിരു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ഈ യജ്ഞത്തില്‍ വെള്ളറട CHC യിലെ ഡോ. അജ്മൽ, കാട്ടാക്കട CHC യിലെ ഡോ. പ്രകാശ്. എ. എസ്, പാറശ്ശാല KSRTC ഡിപ്പോ കണ്ട്രോളിംഗ് ഓഫീസര്‍. മാൻസിംഗ്, നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട്. ഡോ. നിതാ. എസ് നായര്‍. വിഴിഞ്ഞം KSRTC ഡിപ്പോ കണ്ട്രോളിംഗ് ഓഫീസര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ ഉത്ഘാടനം ചെയ്തു. YC സെന്‍ട്രല്‍ ഡയറക്ടര്‍ റവ. സാബു. സ്റ്റേറ്റ് ഡയറക്ടര്‍. റവ സുബി. സ്റ്റേറ്റ് സെക്രട്ടറി. റവ. ഫ്രാന്‍സിസ്. സ്റ്റേറ്റ് ട്രഷറർ അലക്സ് ജോസ് എന്നിവർ ആശംസകള്‍ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like