സ്വാതന്ത്ര്യദിനം കഴിഞ്ഞു: ദേശീയ പതാക അഴിക്കുമ്പോഴോ, സൂക്ഷിക്കുമ്പോഴോ, നീക്കം ചെയ്യുമ്പോഴോ പാലിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്.
‘ആസാദി ക അമൃത് മഹോത്സവ്’ എന്ന പേരിലായിരുന്നു ആഘോഷം. സാധാരണയായി സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യദിനത്തില്‍ മാത്രമായിരുന്നു ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നത്.

post watermark60x60

എന്നാല്‍, ഇക്കുറി മൂന്ന് ദിവസം രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയര്‍ത്തി. കേവലം പതാക ഉയര്‍ത്തിയതിന് ശേഷം ആഘോഷം കഴിഞ്ഞ് ഈ പതാക എങ്ങനെയൊണ് സൂക്ഷി​ക്കേണ്ടത് എന്നത് സംബന്ധിച്ച്‌ പൊതുവേ ആളുകള്‍ക്ക് ഗ്രാഹ്യം കുറവാണ്.

അതിനുള്ള പരിഹാരമാണ് ഇവിടെ പറയുന്നത്. സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ ആളുകള്‍ വീടുകളില്‍ ഉയര്‍ത്തിയിരുന്ന പതാകകള്‍ അഴിച്ചു മാറ്റാനുള്ള പുറപ്പാടിലാണ്. ദേശീയ പതാക അഴിക്കുമ്പോഴോ , സൂക്ഷിക്കുമ്പോഴോ, നീക്കം ചെയ്യുമ്പോഴോ ശ്രദ്ധിക്കേണ്ട അഥവാ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്.

Download Our Android App | iOS App

2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ അനുസരിച്ചുള്ള നിയമങ്ങള്‍ പാലിച്ച്‌ വേണം ഇവ നടപ്പാക്കാന്‍. അവ എന്തൊക്കെയെന്ന് അറിയാം.

1) ഇന്ത്യന്‍ ദേശീയ പതാക എങ്ങനെ സൂക്ഷിക്കാം?

പതാക താഴെ ഇറക്കിയശേഷം അത് സൂക്ഷിക്കാന്‍ ഒരു പ്രത്യേക രീതിയുണ്ട്. ആദ്യം പതാക സമാന്തരമായി പിടിക്കുക. കുങ്കുമവും പച്ചയും നിറമുള്ള വരകള്‍ കാണുന്ന വിധത്തില്‍ വെള്ള ബാന്‍ഡിനടിയില്‍ കുങ്കുമവും പച്ചയും ചുരുട്ടുക, ശേഷം അശോകചക്ര, കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങള്‍ മാത്രം കാണുന്ന വിധത്തില്‍ വെള്ള ബാന്‍ഡ് ഇരുവശത്തുനിന്നും മധ്യഭാഗത്തേക്ക് മടക്കിയിരിക്കണം. അതിന് ശേഷം സൂക്ഷിക്കാവുന്നതാണ്.

2) കേടായ പതാക എന്ത് ചെയ്യണം?

ഇന്ത്യന്‍ ദേശീയ പതാകക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, 2002ലെ ഫ്ലാഗ് കോഡ് അനുസരിച്ച്‌ ദേശീയ പതാകയുടെ അന്തസ്സ് മുന്നില്‍കണ്ട് കത്തിച്ചോ മറ്റെന്തെങ്കിലും രീതിയിലോ തീര്‍ത്തും സ്വകാര്യമായി അതിനെ നശിപ്പിക്കാം.

3) കടലാസ്സ് പതാക എങ്ങനെ നീക്കംചെയ്യാം?

പ്രധാനപ്പെട്ട ദേശീയ സാംസ്കാരിക പരിപാടികളില്‍ നിരവധി ആളുകള്‍ കടലാസുകൊണ്ടുള്ള പതാകകള്‍ പറത്തുന്നത് കാണാം. 2002 ലെ ഫ്ലാഗ് കോഡില്‍ ഇത്തരത്തിലുള്ള കടലാസ്സ് പതാകകള്‍ നിലത്തു ഉപേക്ഷിക്കാന്‍ പാടില്ലെന്ന് പറയുന്നു. ദേശീയ പതാകയുടെ അന്തസ്സ് മാനിച്ചുകൊണ്ട് കേടായ പതാകകള്‍ പോലെ അവ സ്വകാര്യമായി നശിപ്പിക്കാം.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്നത് തടയാനുള്ള മറ്റു നിയമങ്ങള്‍ ഇവയാണ്
1971ലെ ദേശീയ ബഹുമതി തടയല്‍ നിയമത്തിന് കീഴിലാണ് ഈ നിയമങ്ങള്‍ വരുന്നത്. ഇതിലെ നിയമപ്രകാരം നിയമ ലംഘനം കാണിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാം.
ദേശീയ പതാക ഒരു തരത്തിലും വസ്ത്രമായി ഉപയോഗിക്കാന്‍ പാടുള്ളതല്ല (സര്‍ക്കാര്‍ ശവസംസ്കാര ചടങ്ങുകളിലോ സായുധ സേനകളിലോ മറ്റ്‌ സമാന്തര സൈനിക വിഭാഗങ്ങള്‍ക്കോ ഒഴികെ).
ഒരു വ്യക്തിയുടെ അരക്ക് താഴെ ധരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വസ്ത്രത്തിന്റെയോ യൂനിഫോമിന്റെയോ അനുബന്ധ ഉപകാരണത്തിന്റെയോ ഭാഗമായി ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.
തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ അടിവസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ ദേശീയ പതാക എംബ്രോയിഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ പാടില്ല.
ദേശീയ പതാകയില്‍ ഒരു തരത്തിലുമുള്ള വിവരണങ്ങളോ അക്ഷരങ്ങളോ പാടില്ല (റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം മുതലായ അവസരങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി പതാക തുറക്കുന്നതിനു മുൻപുള്ള പുഷ്പ ദളങ്ങളൊഴികെ).
ദേശീയ പതാകയെ മറക്കാനോ പിടിക്കാനോ സ്വീകരിക്കാനോ വിതരണം ചെയ്യാനോ ഉപയോഗിക്കാനാവില്ല.
ദേശീയ പതാക ഒരു പ്രതിമയെയോ സ്മാരകത്തിനെയോ സ്പീക്കറുടെ മേശയോ മറയ്ക്കാന്‍ ഉപയോഗിക്കാനാവില്ല.
ദേശീയ പതാക മനപ്പൂര്‍വ്വം നിലത്തോ വെള്ളത്തിലോ വലിച്ചിഴക്കാന്‍ പാടില്ല.
ട്രെയിനുകളോ, ബോട്ടുകളോ, വിമാനങ്ങളോ സമാന്തരമായ മറ്റെന്തെങ്കിലുമോ മൂടാന്‍ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.
ദേശീയ പതാക കെട്ടിടത്തിന് മറയായി ഉപയോഗിക്കാന്‍ പാടില്ല.
കുങ്കുമ നിറം താഴെ വരുന്ന രീതിയില്‍ ദേശീയ പതാക പിടിക്കാന്‍ പാടില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like