ടാബർനാക്കിൾ പെന്തെക്കോസ്തൽ ചർച്ച്, വെയിൽസ്: സുവിശേഷവുമായി വീണ്ടും ഉണർവ്വിന്റ മണ്ണിൽ

സ്വാൻസീ: 1904 ലെ ഉണർവ്വിന്റെ മണ്ണിൽ വീണ്ടും സത്യ സുവിശേഷവുമായി ടാബർനാക്കിൾ പെന്തെക്കോസ്തൽ ചർച്ച്. യു കെയിലെ തെരുവുകളിൽ സത്യ സുവിശേഷം എത്തിക്കുക എന്ന സുവിശേഷികരണ ദൗത്യത്തിന്റെ ഭാഗമായി ടാബർനാക്കിൽ പെന്തെക്കോസ്ത് സഭ ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പരസ്യയോഗം ഓഗസ്റ്റ് 13 ശനിയാഴ്ച സ്വാൻസി സിറ്റി സെന്ററിലും പരിസര പ്രദേശങ്ങളിലും സംഘടിപ്പിച്ചു. ട്രാക്ടുകൾ വിതരണം ചെയ്തു .അനേകർ സുവിശേഷം കേൾക്കുകയും പ്രാർത്ഥന ആവിശ്യപ്പെടുകയും ചെയ്തു.സഭയിലെ ദൈവദാസന്മാരും സഹോദരങ്ങളും ദൈവവചനം പ്രഘോഷിച്ചു.യുവജനങ്ങൾ ഗാനങ്ങൾ ആലപിക്കുകയും ചിന്തനീയമായ സുവിശേഷ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു. സ്വാൻസിയിലുള്ള വിശ്വാസസമൂഹവും സഭാ വിശ്വാസികളും മികച്ച പിന്തുണയാണ് യോഗങ്ങൾക്ക് നൽകിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like