വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ച് മരിച്ചു

പീച്ചാനിക്കാട്: അങ്കമാലി പുളിയനം തേലപ്പിള്ളി ടി. ജി. സാജന്റേയും,സിന്ധുവിന്റെയും മകൾ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് അവസാന വർഷ സുവോളജി ബിരുദ വിദ്യാർത്ഥിനിയുംപീച്ചാനിക്കാട് മൗണ്ട് താബോർ സണ്ടേസ്ക്കൂളിലെ അദ്ധ്യാപികയുമായ അനു സാജൻ (21) കർത്താവിൽ നിദ്രപ്രാപിച്ചു.

കൂട്ടുകാരോടൊപ്പം കോളേജിലേക്ക് ട്രാക്കിലൂടെ പോകുമ്പോൾ അങ്കമാലി ഫയർ സ്റ്റേഷന് സമീപം ആലുവ ഭാഗത്ത് നിന്നും ട്രെയിൻ വരുന്നത് കണ്ട്‌ അടുത്ത ട്രാക്കിലേക്ക് നീങ്ങി നിൽക്കുമ്പോൾ ചാലക്കുടി ഭാഗത്ത് നിന്ന് വന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയി ഇരുമ്പു കമ്പിയിൽ തട്ടിയായിരുന്നു ഈ ദാരുണാന്ത്യം.അൽപ്പം മുമ്പ് മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാളെ (13.08.22 | ശനി) രാവിലെ 7 മണിക്ക് മൃതദേഹം വീട്ടിലെത്തിക്കും. ഭവനത്തിൽ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് സംസ്ക്കാരം അങ്കമാലി ഭദ്രാസനത്തിലെ പീച്ചാനിക്കാട് സെന്റ്‌ ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like