ഗ്ലോസസ്റ്റർ ശാരോൻ ഫെല്ലോഷിപ്പ് സഭ ഒന്നാം വാർഷികം

KE News Desk l London, UK

ബ്രിട്ടൻ: ഗ്ലോസസ്റ്റർ ശാരോൻ ഫെല്ലോഷിപ്പ് സഭ രണ്ടാം വർഷത്തിലേക്ക് കടക്കുന്നു. ഓഗസ്റ്റ് മാസം 14ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ നടക്കുന്ന പ്രത്യേക പൊതു സഭയോഗത്തോടെയാണ് ഗ്ലോസസ്റ്ററിലെ സഭയുടെ പ്രവർത്തനം ഒരു വർഷം പൂർത്തിയാകുന്നത്. യോഗത്തിൽ ശാരോൻ ഫെല്ലോഷിപ് യു.കെ- അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ മുഖ്യ അതിഥിയായി വചനം ശുശ്രുഷിക്കും. സോണി സി ജോർജ് സംഗീത ശുശ്രുഷ നയിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബിനു ആയൂർ സഭായോഗത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like