എക്സൽ വിബിഎസ്സിനു പുതിയ ഭാരവാഹികൾ

തിരുവല്ല: ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ് (കാനഡ) അഡ്മിനിസ്ട്രേറ്ററായി ബെൻസൺ വർഗീസ് തോട്ടഭാഗവും ചുമതലയേറ്റു.
പുതിയ വർഷത്തിൽ 10ലധികം ഭാഷയിൽ വിബിഎസ്സുകൾ നടത്തുവാനായും വില്ലേജ് വിബിഎസ്സിനായും തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കഴിഞ്ഞ 15 വർഷമായി പതിനായിരക്കണക്കിനു കുട്ടികളെ നേർവഴിയിൽ നടത്താനായതിൽ ചാരിത്ഥാർത്ഥ്യം ഉണ്ടെന്ന് എക്സൽ മിനിസ്ട്രീസ്‌ ചെയർമാൻ തമ്പി മാത്യൂ പറഞ്ഞു. ഡയറക്റ്റർസ് ആയി ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകുന്ന’ എക്സൽ മിനിസ്ട്രീസ് പ്രവർത്തനം പത്തിലധികം രാജ്യങ്ങളിലായി ഉണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like