ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ പി.വൈ.പി.എ ഏകദിന യൂത്ത് ക്യാമ്പ്: ‘യഥാർത്ഥമായ സ്വാതന്ത്ര്യം’ 2022

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ സെൻട്രൽ സോൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 തിങ്കളാഴ്ച ‘യഥാർത്ഥമായ സ്വാതന്ത്ര്യം 2022’ എന്ന പേരിൽ ഏകദിന ക്യാമ്പ് നടക്കും. തിങ്കളാഴ്ച രാവിലെ 9:30 മണി മുതൽ വൈകുന്നേരം 4:00 മണി വരെ ഐ.പി.സിഎൻ.ആർ രോഹിണി സഭാഹാളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. “യഥാർത്ഥമായ സ്വാതന്ത്ര്യം ( True Freedom) എന്നതാണ് പ്രധാന ചിന്താവിഷയം. ഗാനശുശ്രൂഷ, വചനധ്യാനം, ചോദ്യോത്തര വേള തുടങ്ങി വിവിധ സെക്ഷനുകൾ ആയിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഫിന്നി മാത്യു ഈ ക്യാമ്പിൽ മുഖ്യ സന്ദേശം നൽകും.
ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻട്രൽ സോൺ പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ ഡേവിഡ് ഭരദ്വാജ്, ബ്ലസൻ, ആശിഷ്, പോൾസൺ തുടങ്ങിയവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like