അനീറ്റ മോളുടെ വൃക്കമാറ്റിവെക്കൽ സർജറിക്ക് ആവശ്യമായ പണം ലഭിച്ചു. ഏവർക്കും നന്ദി

അനീറ്റ മോളുടെ വൃക്കമാറ്റിവെക്കൽ സർജറിക്ക് ആവശ്യമായി നടത്തിയ ഫണ്ട് കണ്ടെത്തൽ ചലഞ്ചിലേക്ക് ആവശ്യമായ തുക ലഭിച്ചു.|അനീറ്റമോളുടെ സർജറിക്കും തുടർചികിത്സക്കും ആവശ്യമായ തുക ഇതിലൂടെ കണ്ടെത്തുവാൻ കഴിഞ്ഞു. അനീറ്റമോളുടെ വൃക്ക മാറ്റിവെക്കൽ സർജറിയുടെ ഭാഗമായി ഉള്ള വൃക്കകളുടെ ക്രോസ് മാച്ചിംഗ് പരിശോധന കഴിഞ്ഞ ദിവസം നടന്നു. അത് വിജയകരമായി പൂർത്തീകരിച്ചു. അതിനെ തുടർന്ന് വൃക്ക ദാനം ചെയ്യുവാൻ സന്നദ്ധയായ അനീറ്റമോളുടെ മാതാവ് തുടർ നിരീക്ഷണങ്ങൾക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അതിനു ശേഷം അനീറ്റമോളുടെ വൃക്ക മാറ്റിവെക്കൽ സർജറി നടത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്._

തുടർന്നുള്ള വൃക്ക മാറ്റിവെക്കൽ സർജറി വിജയകരമായി നടക്കുവാനും തുടർ ചികിത്സകൾക്കുമായി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ ചോദിച്ചു കൊള്ളുന്നു. ഈ ഉദ്യമത്തിന് സഹായഹസ്തം നീട്ടിയ എല്ലാവരോടും മാതാപിതാക്കൾ നന്ദി അറിയിക്കുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like