ഐ സി പി എഫ് കൊല്ലം ജില്ല: 18-മത് വാർഷിക ക്യാമ്പ് സെപ്റ്റംബർ 5 മുതൽ

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ലയുടെ പതിനെട്ടാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ 5-7 വരെ കൊട്ടിയത്തുള്ള ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്ററിൽ വച്ച് നടക്കും. REVORTER (Come Back) എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം. സിബി മാത്യു (ബാംഗ്ലൂർ), സുജിൻ അബ്രാഹാം (ബാംഗ്ലൂർ), നെൽസൺ കെ മാത്യു (UAE), പാസ്റ്റർ ബേബി ജോൺസൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഡോ. സുമ ആൻ പെൺകുട്ടികൾക്കായി പ്രത്യേക ക്ലാസ്സ് എടുക്കും.
ഐ. സി പി എഫ് കൊല്ലം ബാന്റിനോടൊപ്പം ഇവാ. പ്രശാന്ത് സി റ്റി (ഐ.സി.പി.എഫ് ഇടുക്കി) ഗാനശുശ്രൂഷ നിർവഹിക്കും. ഗ്രൂപ്പ് ചർച്ചകൾ, ആക്റ്റീവിറ്റി, മോർണിംഗ് മെഡിറ്റേഷൻ
ക്വയറ്റ് ടൈം ഇവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. *https://forms.gle/9zDcf4s283Dtm4sY8* (Reg fee- 500/-).

-ADVERTISEMENT-

-ADVERTISEMENT-

You might also like