യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ

KE News Desk l London, UK

ലണ്ടൻ / (യു.കെ): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 25 വ്യാഴം മുതൽ 28 ഞായർ വരെ ലണ്ടൻ ലൂപസ് സ്ട്രീറ്റിലെ പിംബ്ലികോ അക്കാദമിയിൽ നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
1920 കളുടെ തുടക്കത്തിൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്സ്ടണിലാണ്. പാസ്റ്റർ എബ്രഹാം മാത്യു ചീഫ് പാസ്റ്ററായും പാസ്റ്റർ എം.റ്റി തോമസ് ഡെപ്യൂട്ടി ചീഫ് പാസ്റ്ററായും പാസ്റ്റർ ജി.ജെയം അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്ററായും സഭക്ക് നേതൃത്വം നൽക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.