തിരുവമ്പാടി സ്വദേശിയായ യുവാവ് കാനഡയിൽ അപകടത്തിൽ മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) കാനഡയിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ മരിച്ചു.
സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
മാതാവ്: വത്സമ്മ വാളിപ്ലാക്കൽ.
ഭാര്യ: അനു പനങ്ങാടൻ (തൃശൂർ). മകൻ: ഏദൻ.
സഹോദരി: സോണിയ നിയിൽ കുഴിഞ്ഞാലിൽ (കൂടരഞ്ഞി).
ഫിഷിങ് ബ്ലോഗർ ആയ രാജേഷ് (35) കഴിഞ്ഞ ആഗസ്റ്റ് 3 ബുധനാഴ്ച പുലർച്ചെ ആണ് ഫിഷിങ്ങിനായി വീട്ടിൽ നിന്നും പോകുന്നത്. അന്ന് രാവിലെ 7 ന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം യാതൊരു ബന്ധപ്പെടലും ഇല്ലായിരുന്നു. ഇതിനെ തുടർന്ന് ഭാര്യ പോലീസിൽ അറിയിക്കുകയായിരുന്നു.
വൈൽഡ് ലൈഫ് ഏജൻസിയും, ആർ സി എം പി യും രാജേഷിനായുള്ള തിരച്ചിലിൽ ആയിരുന്നു.
ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ വാഹനം കണ്ടെത്തിയനടുത്തു നിന്നും ഏകദേശം 400 മീറ്റർ മാറിയുള്ള വെള്ളച്ചാട്ടത്തിൽ നിന്നാണ് രാജേഷ് ജോണിന്റെ മൃതദേഹം കണ്ടെത്തിയത്.
പിഞ്ചർ ക്രീക്ക് റെസ്ക്യൂ ടീമും ആർ.സി.എം.പിയുമാണ് മൃതദേഹം കണ്ടെത്തിയത്.
കൈയ്യിൽ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നി വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കലാ-സാംസ്കാരിക- കായിക മേഖലകളിലെല്ലാം നിറ സാന്നിധ്യമായിരുന്ന രാജേഷിൻ്റെ വേർപാട് മെഡിസിൻ ഹാറ്റ് മലയാളി കമ്മ്യൂണിറ്റിയെയും കനേഡിയൻ മലയാളികളെയും ദുഃഖത്തിലാഴ്ത്തി.
മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പി ആർ ഒ ആയിരുന്നു ഇദ്ദേഹം.
ന്യൂ ഇമിഗ്രേറ്റ്സ്നെ സഹായിക്കുന്നതിനായി ഇൻഫർമേഷൻ നൽകുന്ന കാര്യത്തിൽ ഉൾപ്പടെ വലിയ സഹായി കൂടി ആയിരുന്നു.
രാജേഷിനെ കാണാതായ ദിവസം മുതൽ മെഡിസിൻ ഹാറ്റ് മലയാളി കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും പോലീസിനൊപ്പം ചേർന്ന് അദ്ദേഹത്തിനായുള്ള തിരച്ചിലിൽ ആയിരുന്നു.