മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ സുവിശേഷകരെ അറസ്റ്റ് ചെയ്തു

മുംബൈ: മതപരിവർത്തനം നടത്തുവാൻ ശ്രമിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്രയിൽ നാല് സുവിശേഷകരെ അറസ്റ്റ് ചെയ്തു. പാൽഘാർ ജില്ലയിലെ ദഹാനു സരാവലിയിൽ ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. തങ്ങളുടെ സഭയിലെ വിശ്വാസിയായ സ്ത്രീയെ സന്ദർശിക്കാനെത്തിയ ദി പെന്തെക്കോസ്ത് മിഷൻ (മുംബൈ സെന്റർ) ദഹാനു റോഡ് സഭയിലെ സുവിശേഷ പ്രവർത്തകരായ എൽഡർ ക്ലമന്റ് ഡി ബെയ്‌ല, സിസ്റ്റർ മറിയം ടി ഫിലിപ്‌സ്, സിസ്റ്റർ പിങ്കി ശർമ്മ കൗർ, ബ്രദർ പരശുറാം ധർമ്മ ദിംഗദ എന്നിവർ മതപരിവർത്തനത്തിനു ശ്രമിക്കുകയാണെന്നാരോപിച്ച് പ്രദേശത്തെ തീവ്ര ഹിന്ദു സംഘടനകളിൽപ്പെട്ടയാളുകൾ തടിച്ചുകൂടി വീട് വളഞ്ഞു ഇവരെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 153, 295, 448, 34 വകുപ്പുകൾ ചുമത്തിയാണ് ലോക്കൽ പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.   സുവിശേഷ പ്രവർത്തകര്‍ക്കു ജാമ്യം ലഭിക്കുവാനായി ഏവരുടെയും പ്രാർത്ഥനയെ ചോദിച്ചു കൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.