ഉരുൾപ്പെട്ടലിലും മണ്ണിടിച്ചിലിലും ദൂരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ജനറൽ സി ഇ എം

കണ്ണൂർ: പൂളകുറ്റിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപാച്ചിലിൽ എല്ലാം നഷ്ട്ടമായ കുടുംബങ്ങൾക്ക് കൈതാങ്ങായി സി ഇ എം നേതൃത്വം. മല അടിവാരത്ത് താമസിക്കുന്നവർ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് മലമുകളിലുള്ള ചെറു ഓലികളിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരത്തിൽ നിന്ന് പൈപ്പിലൂടെ വെള്ളം എത്തിച്ചാണ്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ പൈപ്പുകൾ തകർന്ന് കൂടിവെള്ളം മുട്ടിയ വീടുകൾക്ക് പൈപ്പും അനുബന്ധ സാധനങ്ങളും സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ ജനറൽ കമ്മറ്റി അംഗം ജോമോൻ കെ ജോയ് ഇരിട്ടി മേഖലയിലുള്ള സി ഇ എം അംഗങ്ങളും ചേർന്ന് വിതരണം ചെയ്‌തു. ഇനിയും ഈ മേഖലയിൽ സഹായം ആവശ്യം ആയിരിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like