ക്രിസ്തുവിന്റെ ബദ്ധരായിരിക്കുന്ന യുവജനങ്ങൾ ഇന്നിന്റെ ആവശ്യം: പാസ്റ്റർ ജോ തോമസ്

ഐ.പി.സി.എൻ.ആർ പി.വൈ.പി.എ 'കിംഗ്ഡം ഇംപാക്ടിന് ശക്തമായ തുടക്കം (IPC NR MEDIA TEAM)

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടക്കുന്ന ‘കിംഗ്ഡം ഇംപാക്ട് എന്ന ദ്വിദിന യൂത്ത് കൺവൻഷന് ശക്തമായ തുടക്കമായി. സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന കൺവൻഷൻ പി.വൈ.പി.എ ജനറൽ പ്രസിഡന്റ് പാസ്റ്റർ.എൻ.ജി ജോണിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രശസ്ത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ. ജോ തോമസ്, എഫെസ്യർ 3:1 നെ ആധാരമാക്കി ശക്തമായി ദൈവവചനം സംസാരിച്ചു. “സ്വാർത്ഥതയുടെ സംസ്കാരമുള്ള ഈ ലോകത്തിൽ മറ്റുള്ളവർക്ക് വേണ്ടി ക്രിസ്തുയേശുവിൻ്റെ ഒരു ബദ്ധനായിരിക്കുന്നതാണ് യഥാർത്ഥ അനുഗ്രഹം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. അനുഗ്രഹവും ദൈവസ്നേഹവും ഭൗതിക തലത്തിൽ അളക്കുന്ന ആർക്കും ക്രിസ്തുയേശുവിൻ്റെ ബദ്ധനായിരിക്കാൻ കഴിയുകയില്ല. അനുഗ്രഹവും, ദൈവസ്നേഹവും, ദൈവകൃപയും പ്രാപിച്ചവരുടെ ലക്ഷണം തങ്ങൾ മറ്റുള്ളവർക്കായി ജീവിക്കും എന്നതാണ്. യേശുവിന്റെ ബദ്ധനായിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും ഈ ലോകത്തിൽ ഇല്ലായെന്ന് തന്റെ സന്ദേശത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. എനിക്ക് യേശുവിന്റെ ബദ്ധനാകണം എന്ന സമർപ്പണത്തോടെ എഴുന്നേല്ക്കുന്ന ഒരു തലമുറയാണ് ഇന്നിന്റെ ആവശ്യമെന്നും അതിനായി യുവജനങ്ങൾ തയ്യാറാകണമെന്നും താൻ ആഹ്വാനം ചെയ്തു”. ബ്ര. ബ്ലസ്സൻ്റെ നേതൃത്വത്തിൽ നടന്ന ഗാനശുശ്രൂഷ ആരാധന അന്തരീക്ഷത്തിലേക്ക് ജനത്തെ നയിച്ചു. ഐ.പി.സി.എൻ.ആർ ജനറൽ സെക്രട്ടറി പാസ്റ്റർ. തോമസ് ശാമുവേലിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ കൺവൻഷൻ്റെ പ്രഥമദിനത്തിന് സമാപനമായി.

-ADVERTISEMENT-

-ADVERTISEMENT-

You might also like