നയാഗ്രാ പ്രയർ സെന്റർ സുവിശേഷ സന്ദേശയാത്ര

കാനഡ: കാനഡയിലെ നയാഗ്രാ പട്ടണത്തിലെ നയാഗ്രാ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ സന്ദേശ യാത്ര നടന്നു . Jesus Loves you എന്ന ആപ്ത വാക്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സൈക്കിൾ റാലിയിൽ നിരവധി യുവതി യുവാക്കൻമാർ പങ്കെടുത്തു. ജൂലൈ 30 ന് ചരിത്രപ്രസിദ്ധമായ നയാഗ്രാ ഓൺ ദ ലേക്കിൽ നടന്ന പ്രത്യേക റാലി പട്ടണത്തിലെ നൂറുകണക്കിന് സന്ദർശകരെ ദൈവസ്നേഹത്തിലേക്ക് ആകർഷിക്കുന്നതിന് മുഖാന്തിരമായി. പാസ്റ്റർ ബിനു ജേക്കബ് ,ഇവാ ഫിന്നി ബെൻ ജോസ് എന്നിവർ സന്ദേശ യാത്രയുടെ ആവശ്യകതയെ കുറിച്ച് പ്രത്യേക വിശദീകരണം നല്കി. ബ്രദർ ബെയിസിൽ ജോയി വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like