കാര്‍ തോട്ടിലേക്ക് മറിഞ്ഞു; പാസ്റ്ററും മക്കളും മരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫേബ മാത്യു, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.

post watermark60x60

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01 AJ 2102) മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പാസ്റ്ററാണ് ചാണ്ടി മാത്യൂ. ചർച്ച് ഓഫ് ഗോഡ് പൂവന്മല സഭയുടെ ശുശ്രൂഷകനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like