ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ: വിജയികളെ അനുമോദിക്കൽ ജൂലൈ 31 ന്

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10, 12 , ഡിഗ്രി പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45മുതൽ സൂം ഫ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ ഷിജു കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ് , മാത്യൂസ് ദാനിയേൽ , ഹെൻട്രി മാത്യൂസ് എന്നിവർ സംസാരിക്കും. പാസ്റ്റർമാരായ ജോയി ഡേവിഡ് , വി.ഒ. ജോസ്, കെ.ജെ. ജോബ് തുടങ്ങിയവർ നേതൃത്യം നൽകും.
പുത്രികാ സംഘടനാ ഭാരവാഹികൾ ആശംസകൾ അറിയിക്കും. വിദ്യാർത്ഥി പ്രതിനിധികൾ മറുപടി വാക്കുകൾ പ്രസ്താവിക്കും.

Meeting ID: 897 5270 2759
Passcode: 12345

-ADVERTISEMENT-

-ADVERTISEMENT-

You might also like