മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

കൊട്ടാരക്കര: എക്സോഡസ് മിനിസ്ട്രിസ് പ്രസിഡന്റ് പാസ്റ്റർ ബാബു മാത്യുവിന്റെ ഇളയ സഹോദരനും കോട്ടയം നാർക്കോട്ടിക്‌സ്‌ സെൽ DySP എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം പുത്തൻപുരയ്ക്കൽ എം.എം. ജോസിന്റെയും ജില്ല ലോട്ടറി ഓഫിസർ ആലീസ് മാത്യുവിന്റെയും മകൻ ജോയൽ ജോസ് (ജോയൽ ജോസഫ് മാത്യു -20) തമിഴ്നാട് തിരുനെൽവേലിയിൽ മുങ്ങി മരിച്ചു. തിരുനെൽവേലി മെഡിക്കൽ കോളേജ് രണ്ടാം വർഷ MBBS വിദ്യാർത്ഥിയായിരുന്നു.
സംസ്കാര ശുശ്രൂഷ നാളെ (26-07-22 ) 10 ന് അമ്പലത്തുംകാല ഓർത്തോഡോക്സ് സെമിത്തേരിയിൽ . ഏക സഹോദരൻ: ജോയ്സ് ജോസ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like