രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

KE Delhi News Desk

മോസ്‌കോ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ അര്‍ത്ഥത്തിലും ഉയര്‍ത്താന്‍ മുര്‍മു പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പറഞ്ഞു.

post watermark60x60

“ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധങ്ങള്‍ക്കും വികസനത്തിനും രാഷ്‌ട്രത്തലവന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും, അന്താരാഷ്‌ട്ര സ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും വേണ്ടി വിവിധ മേഖലകളില്‍ ഉല്‍പ്പാദനപരമായ സഹകരണവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നും പുടിന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് നേടിയായിരുന്നു ഇവരുടെ വിജയം. 64 ശതമാനത്തിലധികം സാധുവായ വോട്ടുകള്‍ മുര്‍മുവിന് നേടാന്‍ കഴിഞ്ഞിരുന്നു. വനവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതിയായി അവര്‍ ചരിത്രം കുറിക്കുകയായിരുന്നു. ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മുര്‍മു ഇന്ന് ജൂലൈ 25ന് രാവിലെ 10.20ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി

-ADVERTISEMENT-

-ADVERTISEMENT-

You might also like