നിരീക്ഷണം: ആടിയുലഞ്ഞ് ശ്രീലങ്ക | ജെ. പി. വെണ്ണിക്കുളം

ജനരോക്ഷത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ശ്രീലങ്ക മുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി വയ്ക്കണമെന്നാണ് പ്രക്ഷോപകർ പറയുന്നത്. ജനം ഇപ്പോൾ കൊട്ടാരം കൈയ്യേറിയിരിക്കുകയാണ്. ഇന്ധന വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും കാരണം 2.2 കോടിയോളം വരുന്ന ശ്രീലങ്കൻ ജനത ഇപ്പോൾ സമാനതകളില്ലാത്ത കഷ്ടത്തിലാണ്. ഇതിനിടെ പാചകവാതക വിതരണം തടസ്സപ്പെടരുതെന്ന് അജ്ഞാത കേന്ദ്രത്തിൽ നിന്നും പ്രസിഡന്റ്‌ അറിയിച്ചിട്ടുണ്ട്. മാസങ്ങളായി അവിടെ തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ജനസമുദ്രമായി പ്രസിഡന്റ്‌ ഗോട്ടബയ രാജപക്സേയുടെ കൊട്ടാരത്തിലേക്കു എത്തിയത്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവച്ച ശേഷമേ പ്രക്ഷോപകർ മടങ്ങൂ എന്നാണ് കേൾക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുമെന്ന് ഓർക്കാതെ പ്രസിഡന്റ്‌ എടുത്ത നയതീരുമാനങ്ങളാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കു അനുകൂലമായ തീരുമാനങ്ങൾ എടുക്കാതെ കടമെടുക്കൽ പരിധി കൂട്ടുകയും കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നവർക്കെല്ലാം ഇതൊരു പാഠമാണ്. പലിശ മുടങ്ങിയാൽ കടബാധ്യത കൂടും. കഴിഞ്ഞ വർഷം വരുമാനത്തിന്റെ 71% പലിശ നൽകാൻ മാത്രമാണ് അവർ ഉപയോഗിച്ചത് എന്ന് കേൾക്കുമ്പോൾ സാമ്പത്തീക ആസൂത്രണത്തിലെ പിഴവ് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴുള്ള അരക്ഷിതാവസ്ഥ ഒഴിവാക്കാൻ ഒരു പുതിയ ഭരണ സംവിധാനം വരണം. ദീർഘ വീക്ഷണമുള്ള നേതൃത്വം വന്നാൽ ഇന്നത്തെ പ്രതിസന്ധികൾക്കു പരിഹാരമാകും. ജനപക്ഷത്തോടൊപ്പം നിൽക്കുന്ന ഭരണം വന്നാൽ നല്ലതാണ്. നടു നിവരെ നിൽക്കാൻ കുറെ നാളത്തേക്ക് സാമ്പത്തിക അച്ചടക്കം വേണ്ടി വരും. അതോടൊപ്പം ലോകരാജ്യങ്ങളുടെ കൈത്താങ്ങൽ കൂടി ആവശ്യമായിരിക്കുന്നു. ശ്രീലങ്കയിൽ എത്രയും വേഗം സമാധാന ജീവിതം പുനസ്ഥാപിക്കപ്പെടട്ടെ എന്ന് ആശിക്കാം.

post watermark60x60

ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like